- Mob : 8943 718 257യാന്ത്രിക മനസുമായ് മൊബൈൽ ഫോൺ സ്ക്രീനിൽ തല താഴ്ത്തിയിരിക്കുന്ന യുവ നിര!!
മനുഷ്യ മനസുമായ് പ്രകൃതിയെ പുൽകി തലയുയർത്തി പഴയ തലമുറയിലെ വംശ നാശ ഭീഷണി നേരിടുന്ന ഒരു നിരയും.
ഒറ്റ ക്ലികിൽ ഈ ക്യാമറമാൻ ഒപ്പിയെടുത്തത് അനേക സന്ദേശങ്ങൾ നൽകി ഇരു തലമുറകളെയാണ്.
യുവ തലമുറയുടെ മാനസം എത്രമേൽ സങ്കുചിതമായിപ്പോയെന്ന് ഈ ഫോട്ടോ ഉറക്കെ പറയുന്നുണ്ട്. തന്നിലൊതുങ്ങി, തന്റെ അകതാരിൽ ഒരു ലോകം തീർത്ത് അവിടെ നൃവൃതിയടയാനാണ് അവന്റെ ഭാവം. തോളുചാരിയിരിക്കുന്നവനെ പോലും അറിയാനും കാണാനും അവന്റെ ലോകത്തെ തിരക്കുകൾക്കുള്ളിൽ അവന്നാകുന്നില്ല.
നിരവധി കുടുംബാന്തരങ്ങളിലെ ദൈനംദിന കാഴ്ചകളുടെ ഒരുപകർപ്പായേ ഈ കടലോര യൗവനത്തിന്റെ ചിത്രത്തെ കാണാനാകൂ.
കളിസ്ഥലങ്ങളിലും വഴിയോര ഷെഡുകളിലും ചായക്കടകളിലുമെല്ലാം ടെച്ച്സ്ക്രീൻ വരക്കുന്ന മായാ ലോകത്ത് തന്നെയാണ് യുവ ജനത.
ചിത്രത്തിന്റെ പിൻനിരയിലെ യശസുയർത്തിയ പഴയതലമുറക്കും ഒരുപാട് സന്ദേശങ്ങൾ ഈ ചിത്രത്തിലൂടെ നൽകാനാവുന്നുണ്ട്. തങ്ങൾ ജീവിച്ച് തീർത്ത സുകൃതങ്ങളുടെ നല്ല ബാക്കിയാണ് ആ മുഖഭാവങ്ങളും തളരാത്ത പ്രഭാവവുമെന്ന് നേരചൊവ്വേ നമുക്ക് വായിച്ചെടുക്കാനാവും. നാടും വീടും കൂട്ടും കുടുംബവുമറിഞ്ഞ് അവരിലൊരാളായ് അവർക്കായ് ജീവിച്ച, പ്രകൃതിയുടെ താളങ്ങളെ തൊട്ടറിഞ്ഞ് മഴയും വെയിലും തണുപ്പും ചൂടും തീർത്ത സന്താപ സന്ദോഷ സമ്മിശ്ര മാനസം നെയ്തെടുത്ത സുകൃത ജീവികളാണ്(മനുഷ്യരാണ്) തങ്ങളെന്ന് അവർ തലയുയർത്തി തെളിയിക്കുന്നുണ്ട്.
യാന്ത്രികതയല്ല മാനുഷികതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് യുവനിരയോട് അവർക്ക് പറയാനുണ്ടോ എന്ന് പോലും തോന്നിപ്പോവുന്നു. പക്ഷേ അവർ വിളിപ്പുറത്തിനപ്പുറമാണെന്ന തിരിച്ചറിവ് ഇവർക്ക് എമ്പാടും ഉള്ളതുകൊണ്ടായിരിക്കും പ്രകൃതിയോട് സൗമ്യമായി എല്ലാം പരാതി പറഞ്ഞ് കൊണ്ട് അവരിരിക്കുന്നത്.വാൽക്കഷ്ണം: ഇന്നത്തെ യുവ നിര ബീച്ചിലെത്തുകയെങ്കിലും ചെയ്തു.
Subscribe to:
Post Comments (Atom)
No Response to "വൈറലായി ആ ഫോട്ടോ... തലമുറകളുടെ മാറ്റം ഒറ്റ ക്ലിക്കിൽ "
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട്,,,