അന്യമത ആഘോഷങ്ങളിൽ പങ്ക് ചേരണം എന്നാര് പറഞ്ഞു....?


ഓണാഘോഷവുമായ് ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിൽ പങ്ക് ചേരാമെന്നോ ആഘോഷത്തിൽ പങ്ക് ചേരാമെന്നോ ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അഭിമുഖത്തിൽ പറഞ്ഞിട്ടില്ല, ഇങ്ങിനെയുള്ള തലക്കെട്ടുകളും വാർത്തകളും ചില മാധ്യമ സൃഷ്ടികളാണ്.
*അവരുടെ സന്തോഷത്തിൽ പങ്ക് ചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നും മാത്രമാണ് ശൈഖുനാ പറയുന്നത്. അഭിമുഖത്തിലെ 26:30 മുതൽ 27:30 വരെയുള്ള ഒരു മിനുറ്റാണ് ഓണാഘോഷം ചർച്ച വരുന്നത്. ആഭാഗം കേട്ടാൽ നിങ്ങൾക്കുമിത് മനസിലാക്കാം*
കേട്ട് നോക്കൂ....

........................
ശൈഖുനാ പറഞ്ഞതിന് രേഖയായി ഫതാവൽ കുബ്റയിവെ ഈ ഭാഗം എത്രയും മതി.
.............
അന്യമതസ്തരുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചില പ്രത്യേക പ്രവൃത്തികളിൽ പങ്കെടുക്കുകയും അവർക്ക് ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുന്ന മുസ്ലിംകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ ശേഷം ഇബ്നുഹജർ (റ) ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞു :
فالحاصل أنه إن فعل ذلك بقصد التشبيه بهم في شعار الكفر كفر قطعا، أو في شعار العيد مع قطع النظر عن الكفر لم يكفر ولكنه يأثم *وإن لم يقصد التشبيه بهم أصلا ورأسا فلا شيء عليه* _ابن حجر الهيتمي (فتاوى الكبرى)
1.മേൽപ്രവർത്തികൾ ചെയ്യുന്നയാൾക്ക് അന്യമത ചിഹ്നമെന്ന നിലക്ക് അത് അനുകരിക്കലാണ് ഉദ്ദേശ്യമെങ്കിൽ അവൻ കാഫിറാകുന്നതാണ്.
2. ആനിലയിലല്ലാതെ ആഘോഷമെന്ന നിലയിൽ അനുകരണമാണ്  ഉദ്ദേശ്യമെങ്കിൽ കാഫിറാകില്ലെങ്കിലും കുറ്റക്കാരനാകുന്നതാണ്
3. *ഈ രണ്ടു നിലക്കും അനുകരണം തീരെ ഉദ്ദേശ്യമില്ലെങ്കിൽ അവന്ന് ഒരു പ്രശ്നവുമില്ല*
(ഫതാവൽ കുബ്റ_4/239)

*ശൈഖുനാ ആലുക്കുട്ടി ഉസതാദ് പറഞത് ഈ മൂന്നാം ഗണത്തിലാണ് പെടുക,*
സന്തോഷം പങ്കുവെക്കുന്നിടത്ത് ആദ്യ രണ്ട് പ്രശ്നങ്ങളും വരുന്നില്ല, വരാനും പാടില്ല.

അതിരുകളില്ലാത്ത പെരുന്നാൾ I DARSHANA TV: http://youtu.be/qVj5gJ2uFhk

യമനൊളി : +91 89 43 718 257 www.fb.com/npyamani

No Response to "അന്യമത ആഘോഷങ്ങളിൽ പങ്ക് ചേരണം എന്നാര് പറഞ്ഞു....?"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog