കഥാ കഥനം (മൂന്ന്കഥകള്‍)

( ജാമിഅ യമാനിയ്യ സമ്മേളന സുവനീര്‍ "അല്‍-ഇര്‍ഷാദ്‌ '10" ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു എളിയ രചന 'ബൂലോക'ത്തേക്ക്)
കഥാ കഥനം
കഥ... പലപ്പോഴും നമ്മെ ആകര്‍ഷിക്കുന്ന ഒന്നാണതെന്കിലും ചെറിയൊരു കളവിന്റെ ലാഞ്ചന മിക്ക കഥകള്‍ക്കും കൂടെ പിറപ്പാണ്. കഥ “കഥ”യാകുന്നതും അത് കൊണ്ടാണല്ലോ.അതില്ലേല്‍ പിന്നെ ചരിത്രമെന്നല്ലേ പറയൂ... എങ്കിലും സാധാരണ കഥകളില്‍ നന്നും ചെറിയൊരു വ്യത്യസ്ഥത തേടുകയാണിവിടെ. ഏതാനും കര്‍മ്മശാസ്ത്ര മസ്അലകളെ കോര്‍ത്തിണക്കി കഥക്കപ്പുറത്തെ കാര്യം തേടിയുള്ള ഒരു കഥാ കഥനം.
വരൂ.. നമുക്ക് കഥയിലേക്ക്‌.. അല്ല,കാര്യത്തിലേക്ക് കടക്കാം.
ഒന്ന്: ബസ്‌ സമരം.
നാല് ദിവസത്തെ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോള്‍ കുട്ട്യമൂന്‍ വയന്നാട് കാണാന്‍ വല്ലാത്ത പൂതി. അങ്ങിനെ ഒരു ദിവസം വയനാട്ടിലും തങ്ങി. നേരം വെളുത്ത് പോരാന്‍ നോക്കുമ്പോ... ‘ബസ്സില്ലത്രേ.. അനിശ്ചിത കാല സമരാണ്ന്ന്, ഗതാഗത മന്ത്രിയുമായ്‌ ചര്‍ച്ച നടക്കുന്നുണ്ട്. വിജയിച്ചാ കയ്ചിലായി’
         ഇനിയിപ്പോ എന്താ ചെയ്യാ.. നമുക്ക്‌ ട്രൈന്‍ കേറിയാലോ..?’ കുട്ട്യാമു ഞെളിഞ്ഞു നിന്ന് ഇരുവരെയും നോക്കി.
         ‘എട ചെങ്ങായ്‌. അതിന് വയനാട്ടില്‍ ട്രൈന്‍ ഉണ്ടോ.? ജ്ജീ ലോകത്തോന്നുമല്ലേ.’ മമ്മിക്കുട്ടി കുലുങ്ങി ചിരിച്ചു.
         ‘ആ അത് പ്രശ്നമാക്കണ്ട. ഇന്നല്ലെങ്കി നാളെ വയനാട്ടിലും ട്രൈന്‍ വരും. നമ്മളെ ഇ അഹ്മദല്ലേ റയില്‍വേ മന്ത്രി.. സമയം കൊറച്ചായല്ലോ. നിസ്കരിക്കാന്‍ നോക്കണ്ടേ..ഞമ്മക്ക്‌ ജംആക്കി നിസ്കരിക്കാ. അതല്ലേ സുഖം. എപ്പഴും ബസ്‌ സമരം തീരാന്‍ സാധ്യതണ്ടല്ലോ. അതോണ്ട് പതിനെട്ടു ദിവസം വരെ ജംആക്കാന്നാ മസാല. ഞാനൊന്ന് കുളിച്ച്വരട്ടെ.’ ഇതും പറഞ്ഞു കുഞ്ഞവറാന്‍ നടന്നു നീങ്ങി.
         ‘എട കുട്ട്യാമൂ.. ഒക്കെ കുഞ്ഞവറാന്‍ പരീണതോന്ന്വല്ല ശരി, ഇതെനക്കുവറ്യാ.. 18 ദിവസം ജംആക്കാനൊന്നും പറ്റൂല, ഖസ്രാക്കാനേ പറ്റൂ.. ഞാന്വോതീക്കുന്നു കിതാബോക്കെ,,’ മമ്മിക്കുട്ടി കുട്ട്യാമൂന്റെ ചുമലില്‍ തോണ്ടി കാസര്താന്‍ തുടങ്ങി.
‘അങ്ങനെയൊന്ന്വല്ല. കുഞ്ഞവരാന്‍ പറഞ്ഞതാന്ന്യാര്‍ക്കും ശരി.. ഓനന്റെമാരി മമ്മി ഒന്ന്വല്ല ഒതിപ്പഠിച്ച മോല്യെരാ.’
‘ഓനോത്യാലൂല്ലെങ്കിലും ഇത് ഞാന്‍ പറഞ്ഞതാന്ന്യാ ശരി..’ “ഖസുറ സമാനിയത അശറ” എന്നാ മിനഹാജില്‍ നവവീ ഇമാം പറഞ്ഞിട്ടുള്ളത്. ഞാന്‍ മിന്ഹാജ്‌ മുയ്വം ഒതീട്ടുണ്ട്.. ആ ഓനൊന്ന് വരട്ടെ...’
‘അന്‍റെ അറബി ഒന്നും ഇച്ച് തിരീല. കുഞ്ഞവരാന്‍ വരട്ടെ ഞമ്മക്ക് ചോദിക്കാം.’
‘മമ്മിക്കുട്ടിന്റെ പുതിയ ഫത്വ ഇറങ്ങിയ മട്ടുണ്ടല്ലോ.. എന്താ സംഭവം..?’ തലയും തോര്ത്തിവരുന്ന കുഞ്ഞവരാന്‍ ഇടയ്ക്കു കേറി ചോദിച്ചു.
‘അനക്ക് കിതാബ് തിരീലത്രേ.. മമ്മിക്കാ തിര്യാന്ന്‍.’
‘അതയ്ക്കോട്ടെ. അതിന് പ്രശ്നോന്നൂല്യാ.. പക്ഷെ മമ്മ്യാ തിരിഞ്ഞത് കിതാബാ തിരിഞ്ഞത്.?’
‘കുഞ്ഞവരാനെ.. ജ്ജ് അന്‍റെ വയളൊക്കെ നിര്‍ത്ത്‌. മിനഹാജില്‍ “ഖസുറ സമാനിയത അശറ” എന്നാ. പിന്നെ എവിടുന്നാ അനക്ക് ജംആക്കാന്നു കിട്ടിയത്..? ‘ഖസുറ’ന്റെ അര്‍ത്ഥം ജ്ജ് പഠിച്ചിട്ടില്ലേ..?’
‘ഹാ.. ഞാന്‍ വെറുതെ അല്ല പറയാറ്..മുരിമോല്യെമാര്‍ ദീന്‍ പോളിക്കുംന്ന്. അന്നെ പോലോത്തവരെ കണ്ടിട്ട് തന്ന്യാ.. “ഖസുറ” എന്നുള്ളീന് അവടെ എന്താ ഉദ്ധെശ്യംന്നു  ഇബ്നു ഹജര്‍ തങ്ങള്‍ തുഹ്ഫീല്‍ പറഞ്ഞിട്ടുണ്ട്. ജ്ജ് മന്ഹല്‍ നോക്കി അര്‍ത്ഥം വെച്ചാല്‍ അവടെ ശര്യാകൂല മമ്മിക്കുട്ട്യെ..’
‘ഇന്നാ എന്താ തുഹ്ഫീലുള്ളത്..?’
“യഅനീ തരഖസ” -അവനു ഇളവുണ്ട് എന്നുദ്ധേശ്യം- ഇളവ്‌ എന്നതില്‍ ജംഉം ഖസ്രും പെട്ട് മമ്മ്യെ.. നിനക്ക് മമ്മീന്ന് പേരിട്ട ആള്‍ക്ക് ഒരവാര്‍ഡു കൊടുക്കണം. എന്തൊരു ജോയന്റുള്ള പേര്!!’
‘ഈ കുഞ്ഞവരാനെ ഒന്ന് തോല്പിക്കാന്‍ കയ്യ്നില്ലട്ടോ കുട്ട്യാമൂ..ഇവന്റെ കൂടെ ഓതാന്‍ പോയാ മത്യാര്‍ന്നു കുറേകാലം കോളേജില്‍ പോയതിനു പകരം.’
‘നിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യല്ല.ഇനി കുഞ്ഞവരാന്റെ കൂടെ കൂട്വാ.. അതെ നിര്വാഹോള്ളൂ.’


രണ്ട്:സോക്സ്  (ടൈപ്പിംഗ്‌ തുടരുന്നു)
മൂന്ന്: തറാവീഹ് (ടൈപ്പിംഗ്‌ തുടരുന്നു)

2 Response to "കഥാ കഥനം (മൂന്ന്കഥകള്‍)"

ep mohammed ismail said...

karma shastraspada kada[1]vayichu.ushar... itharam samaharam bala sahithyamayi varanam.cngltn!
_ismail arimbra

യമനൊളി said...

thanks................

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog