കവിത (മനുഷ്യന് വില കാണാൻ "മനുഷ്യർ" വേണ്ടേ..?)

ഹൃദയാന്തരങ്ങളിൽ
പതിഞ്ഞമർന്നിങ്ങനെ
യെത്ര യെത്ര ചിത്രങ്ങൾ..?!!
വികൃത മനസ്സുകൾ
പിഴുതെറിഞ്ഞിങ്ങനെ
യെത്ര മനുഷ്യ ജന്മങ്ങൾ..?!!
നീതി പറയുന്നോൻ
നീതികേടിൽ നീന്തുംബോൾ
നീതി തേടുന്നവനിനി
ഏതു കരയിലണയും..?!!
നെടുവീർപിടാനല്ലാതെ
നെഞ്ചൂക്കുള്ളവനാർ..?!!
രക്തക്കറ കണ്ടും കേട്ടും
മനം മരവിച്ചീ മാനുഷർ
രക്തത്തിനിനി വില
കാണുമെന്നാരു കണ്ടു..?!!

*#നജീബ്_യമാനി_പനങ്ങാങ്ങര*

No Response to "കവിത (മനുഷ്യന് വില കാണാൻ "മനുഷ്യർ" വേണ്ടേ..?)"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog