'ഉന്‍വാനുശ്ശറഫ്' അത്ഭുതം ഈ രചനാ വൈഭവം !!

 عنوان الشرف لابن المقري

'ഉന്‍വാനുശ്ശറഫ്'

അത്ഭുതം ഈ രചനാ വൈഭവം !!

    ഒരേയൊരു ഗ്രന്ഥത്തില്‍ കൃത്യവും സമഗ്രവുമായി വ്യത്യസ്ത അഞ്ച് വിഷയങ്ങള്‍ ഉള്‍കൊള്ളിക്കുക !! അതും ഒരേ സമയം എല്ലാം വായിക്കാനാവും വിധം !!
ഇബ്‌നു മുഖ്‌രി(റ)യുടെ 'ഉന്‍വാനുശ്ശറഫ്' തികച്ചും വ്യത്യസ്തമാവുകയാണിവിടെ....


സാധാരണ രീതിയില്‍ വായിച്ചാല്‍ 'കര്‍മ്മ ശാസ്ത്രം'
കീഴ്‌പോട്ട് വായിച്ചാല്‍ :-


    ഒന്നാം കോളത്തില്‍  'അറൂള്'
    മൂന്നാം കോളത്തില്‍  'ചരിത്രം'
    അഞ്ചാം കോളത്തില്‍  'നഹ്‌വ്'
    ഏഴാം കോളത്തില്‍  'ഖവാഫീ'
NB:2,4,6 എന്നീ കോളങ്ങള്‍ കീഴ്‌പോട്ട് വായിക്കാവതല്ല.
Ø    ശാഫിഈ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉന്നത സ്ഥാനമര്‍ഹിക്കുന്നുണ്ട് ഈ മഹല്‍ഗ്രന്ഥം. ഇബ്‌നു ഹജരില്‍ ഹൈത്തമി(റ) തുഹ്ഫയില്‍ ഈ ഗ്രന്ഥത്തെ ഉദ്ധരിക്കുന്നുണ്ട്.
Ø    കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന 'ത്വലാഖ് സംവാദത്തില്‍' ഈ ഗ്രന്ഥത്തിലെ ഒരു 'ഇബാറത്ത്' പ്രധാന ചര്‍ച്ചയായിരുന്നു.
Ø    ഗ്രന്ഥ രചനയില്‍ ഒട്ടും പിന്നിലല്ലാത്ത ഇമാം ജലാലുദ്ധീനുസ്സ്വുയൂത്ത്വി (റ) ഇതിന് കിടപിടിക്കാ നാവും വിധം ഒരു ഗ്രന്ഥ രചന നടത്തിയെങ്കിലും ഇബ്‌നു മുഖ്‌രി(റ)യുടെ 'ഉന്‍വാനുശ്ശറഫ്' എത്രയോ ഉന്നതിയില്‍ തന്നെ നിലകൊള്ളുന്നു എന്നതാണ് വാസ്തവം. അത് ഇമാം സ്വുയൂത്വിയുടെ ചെറുപ്പം കൊണ്ടല്ല, മറിച്ച് ഇബ്‌നു മുഖ്‌രി(റ)യുടെ വലിപ്പം കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം.
Ø    ഗ്രന്ഥത്തിന്റെ ഒന്നാം പേജ് ഇതിനോട് കൂടെ ചേര്‍ക്കുന്നു.

യമനൊളി : +91 8943 718 257

No Response to "'ഉന്‍വാനുശ്ശറഫ്' അത്ഭുതം ഈ രചനാ വൈഭവം !!"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog