Showing posts with label പെണ്‍മൊഴി. Show all posts
Showing posts with label പെണ്‍മൊഴി. Show all posts

പ്രിയ കാമ്പസ്‌..

കവിത
ഓര്‍മ്മയില്‍ വിരിയുന്നു..
തെളിയുന്നു.. നീറുന്നു..
നിന്‍
വിരിമാറില്‍ വിരിയിച്ച
ആഹ്‌ളാദ നിമിഷങ്ങള്‍
സ്‌നേഹം വിടര്‍ത്തിയും
സന്തോഷം പങ്കിട്ടും
ഒന്നിച്ച് ജീവിച്ച
ബാല്യ കൗമാരങ്ങള്‍
തളിരിളം കാറ്റിന്‍റെ
തലോടലേറ്റ പോലെ നിന്‍
സാന്ത്വനമേകുമാ
സ്‌നേഹ സല്ലാപങ്ങള്‍
എന്‍ ജീവിത നൗകയില്‍
രാഗമായ് താളമായ് നീ
ഒത്തിരി പാഠങ്ങള്‍
എന്നിട്ടും...
അന്നൊരു നാള്‍
ആരോ തുറന്നിട്ട
വെട്ടിത്തിളങ്ങുമാ ജാലകത്തിലൂടെ
പ്രകാശം പരക്കവെ
കുളിരണിയും നിന്‍ വിരിമാറില്‍
വിരഹത്തിന്‍ നാമ്പുകള്‍
തല പൊക്കി നോക്കി
ഹൊ..!
എത്ര കൊതിച്ചു ഞാന്‍
നിന്നില്‍ ലയിക്കാന്‍....
സങ്കല്‍പ കൊട്ടാരം കെട്ടിപ്പടുക്കാന്‍....
ഒടുവില്‍....
എന്നിലെ നീയും
നിന്നിലെ ഞാനും
വിധിയാല്‍ നമുക്കന്യമായി
എങ്കിലും...
ഞാന്‍ പെറുക്കിയ മുത്തുചിപ്പികള്‍
കെട്ടിപ്പടുത്ത എന്‍ മാണിക്യകല്ലുകള്‍
എല്ലാം...
എന്നുമെന്നും
വാടാതിരിക്കട്ടെ....
തളരാതിരിക്കട്ടെ...

posted by :ജൂഹൈന നെജി

Search This Blog