റമളാന്‍ സ്പെഷ്യല്‍ കഥകള്‍: 2

രാവിലെ നടക്കാനിറങ്ങിയ ഉസ്താദിനെ കണ്ട പാടെ ഷെബിന്‍ ഓടി വന്നു പറഞ്ഞു: “ഉസ്താദേ... ഉസ്താദേ..സാലിമിന്റെ നോമ്പ് മുറിഞ്ഞു ..!”
തൊട്ടു പിന്നില്‍ കുറ്റബോധത്തോടെ സലിമും കടന്നു വന്നു.
“എന്താ അവന്‍ ചെയ്തേ.. നോമ്പ് മുറിയാന്‍...?”
“ഓന്‍ ഉസ്താദേ..നിയ്യത് വെച്ചൂ.. രാവിലെ നിയ്യത്ത് വെച്ചാ നോമ്പ് മുറീലേ..”
ചിരി വന്നെങ്കിലും അടക്കി നിര്ത്തി ഉസ്താദ് സാലിമിനോട്.. “സാലിമേ ..ജ്ജ് മദ്രസീന്നു നോമ്പ് മുറിയുന്ന കാര്യങ്ങള്‍ പഠിച്ചിട്ടില്ലേ..”
“ആ ..”
“അതില്‍ രാവിലെ നിയ്യത്ത് വെക്കുക എന്നത് എന്നീട്ടുണ്ടോ...?”
“ഇല്ലാ ...”
"എന്നാ നോമ്പ് മുരിയൂല കേട്ടോ..."
ശെബിമോന്റെ മുഖം മങ്ങിയെങ്കിലും സലിമിന്റെ മുഖം തെളിഞ്ഞു വന്നു. ഒരു നെടുവീര്‍പ്പോടെ അവന്‍ ഉസ്താദിനെ നോക്കി പുഞ്ചിരിച്ചു.

No Response to "റമളാന്‍ സ്പെഷ്യല്‍ കഥകള്‍: 2"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog