Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

കവിത (മനുഷ്യന് വില കാണാൻ "മനുഷ്യർ" വേണ്ടേ..?)

ഹൃദയാന്തരങ്ങളിൽ
പതിഞ്ഞമർന്നിങ്ങനെ
യെത്ര യെത്ര ചിത്രങ്ങൾ..?!!
വികൃത മനസ്സുകൾ
പിഴുതെറിഞ്ഞിങ്ങനെ
യെത്ര മനുഷ്യ ജന്മങ്ങൾ..?!!
നീതി പറയുന്നോൻ
നീതികേടിൽ നീന്തുംബോൾ
നീതി തേടുന്നവനിനി
ഏതു കരയിലണയും..?!!
നെടുവീർപിടാനല്ലാതെ
നെഞ്ചൂക്കുള്ളവനാർ..?!!
രക്തക്കറ കണ്ടും കേട്ടും
മനം മരവിച്ചീ മാനുഷർ
രക്തത്തിനിനി വില
കാണുമെന്നാരു കണ്ടു..?!!

*#നജീബ്_യമാനി_പനങ്ങാങ്ങര*

നീരുറവ

നീരുറവ
വെയിലിന്‍റെ ചൂടേറ്റ്
വരണ്ടുണങ്ങി
വിണ്ടുകീറിയ
നെല്‍പാടങ്ങള്‍ കണക്കെ
വെന്തെരിയുകയാണെന്‍റെ മാനസം
ഒരിത്തിരി നീരുറവ
സ്നേഹത്തേനുറവ
തേടുകയാണെന്‍റെ മാനസം
അങ്ങകലെ
മരുഭൂ മണല്‍
ചുട്ടുപോള്ളവേ
സ്നേഹക്കുളിരായ്‌
വെളിച്ചക്കീരുമായ്‌
ഉദിച്ചൊരാ പുണ്യനബി
അന്ന് വിതച്ചൊരാ
സ്നേഹ നീരുറവയാണെന്‍റെ തേട്ടം
ഒന്ന് കണ്ടിടാനായില്ല
ദൂരെ നിന്നെത്ര നോക്കിഞ്ഞാന്‍
ദാഹം ബാക്കി മാത്രം
എന്നെങ്കിലുമോരുനാള്‍
അന്ന് പരന്നൊഴുകിയ
നീരുറവയുടെ
മരിക്കാത്തൊരംശം
എന്‍റെ നെല്പാടത്തണയും
അന്നലിയുമെന്‍റെ മാനസം
കരകയരുമെന്‍റെ നൊമ്പരം
സായൂജ്യം നേടുമന്നു ഞാനാ
നീരുരവയില്‍.
               -യമനൊളി

Search This Blog