(കാപ്പാട് കെ.കെ.എം.ഐ പുറത്തിറക്കിയ "വെളിച്ചെത്തിനെന്തൊരു വെളിച്ചം" റബീഅ സ്പെഷ്യലില്‍ വെളിച്ചം കണ്ടത്)
തിരുത്ത്
1-ഷെബിമോന്‍...
'ഷെബിക്ക് ട്യൂഷനെടുക്കുന്നതിന്
നിനക്ക് കാശ്തരേണ്ടി വരുമോ?'
'എന്നെ കളിയാക്ക്വൊന്നും
വേണ്ട ഞാന്‍ പഠിച്ച അറിവ് പകര്‍ന്ന് കൊടുക്കുകയല്ലേ' ഭര്‍ത്താവിന്റെ തമാശക്ക് റഹ്മ കാര്യത്തില്‍ തന്നെയാണ് മറുപടി
നല്‍കിയത്.
ഭര്‍ത്താവിന്റെ കൊച്ചനിയന്‍ ശെബിമോന് വിവാഹം കഴിഞ്ഞെത്തിയശേഷം റഹ്മ തന്നെയാണ്
ഹൗസ് ടീച്ചര്‍. വിവേകിയും ബുദ്ധിമാനുമാണ്
ശെബിന്‍. നാലാം ക്ലാസുകാരനാണെങ്കിലും പത്താം ക്ലാസുകാരന്റെ ബുദ്ധിയും ചിന്തയുമാണവന്.
അതു കൊണ്ട് തന്നെയാണ് ഒരാഴ്ച്ചകൊണ്ട് റഹ്മയും അവനും ഇത്ര പരിചയത്തിലായതും. സ്‌കൂള്‍
ജീവിതത്തില്‍ റഹ്മ ഉയര്‍ത്തിയ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കുമപ്പുറത്താണ് ഇപ്പഴേ അവന്റെ ചിന്തകള്‍. എന്നാല്‍ തൃപ്തികരമായ ഉത്തരം നല്‍കുന്നതിലൂടെ റഹ്മ
അവന് കൗതുകമായിമാറുന്നു
സ്‌കൂള്‍ വിട്ട് വന്നാല്‍
ഇത്തയുടെ മുമ്പിലവന്‍ സംശയങ്ങളുടെ നൂലാമാല തുറന്നിടും. എല്ലാം വേര്‍തിരിച്ച് കൊടുക്കുന്ന
റഹ്മയുടെ സിദ്ധികണ്ട് ഭര്‍ത്താവ് ജമാല്‍ തന്നെ പലപ്പോഴും അസൂയ പൂണ്ടിട്ടുണ്ട്.
ഷെബി മോന്റെ ജ്ഞാന
ലോകത്ത് അധികാരി ചമയുമ്പോള്‍ റഹ്മക്ക് ഭര്‍തൃഗൃഹം സംതൃപ്തമാണ്. എങ്കിലും മറ്റുചില വ്യാകുലതകള്‍
അവളെയലട്ടുന്നുണ്ട്. തന്റെ പ്രിയതമന്‍
ജമാല്‍ക്ക... അതുപോട്ടെ, അവരുടെ അനിയന്‍ ഫിറോസ്
സജീവ മുജാഹിദ് പ്രവര്‍ത്തകന്‍. ഉമ്മയും വാപ്പയും അവരും അവന്റ വഴിയേ... ആദര്‍ശ വ്യാതിയാനം
സംഭവിച്ച ഇവരുമായി ഒത്തുപോവാന്‍ നന്നായി പാടുപെടുകയാണ റഹ്മ.

