Showing posts with label കഥാകഥനം. Show all posts
Showing posts with label കഥാകഥനം. Show all posts

മൂത്തച്ചി (കഥ)

കർമ്മശാസ്ത്ര കഥ
(മൂത്തച്ചി)

'ബൈക്ക്ഒന്ന് നിർത്തെടാ  .. അവളെൻറെ ഫ്രണ്ടാ..'

തൊട്ടുപിന്നിൽ മറ്റാരു വാഹനമുണ്ടായതോണ്ട് അൽപം മുന്നിൽ നിർത്തി തിരികെചെന്നു.
'രണ്ടും പേരും കൂടെ എങ്ങോട്ടാ കറങ്ങാനാണോ..?' കൂട്ടുകാരി ചിരിച്ചുരൊണ്ട് ചോദിച്ചു.
'ഏയ് ,അല്ല ഇവനെൻറെ എളേച്ചനാ ഇക്കാൻറെ അനിയൻ..' ചിരിച്ച് കൊണ്ട് തന്നെ അവളും മറുപടി നൽകി.
'അള്ളോ എന്നിട്ട് ഇവൻറെ കൂടെ ബൈക്കിൽ പോകുകയോ നീ...??'
''അതിനെന്താടീ .. ഞങ്ങൾ അങ്ങിനെയാ.. ഇതൊന്നുമൊരു പ്രശ്നമല്ല, നമ്മൾ നന്നായാ പോരെ,''
''അല്ലെടാ..'' സമീറിൻറെ ചുമലിൽ തട്ടി ലിയ ചോദിച്ചു.
'ഉം..' എന്ന് മൂളി അവൻ താഴോട്ട് നോക്കി.

കഥാ കഥനം (മൂന്ന്കഥകള്‍)

( ജാമിഅ യമാനിയ്യ സമ്മേളന സുവനീര്‍ "അല്‍-ഇര്‍ഷാദ്‌ '10" ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു എളിയ രചന 'ബൂലോക'ത്തേക്ക്)
കഥാ കഥനം
കഥ... പലപ്പോഴും നമ്മെ ആകര്‍ഷിക്കുന്ന ഒന്നാണതെന്കിലും ചെറിയൊരു കളവിന്റെ ലാഞ്ചന മിക്ക കഥകള്‍ക്കും കൂടെ പിറപ്പാണ്. കഥ “കഥ”യാകുന്നതും അത് കൊണ്ടാണല്ലോ.അതില്ലേല്‍ പിന്നെ ചരിത്രമെന്നല്ലേ പറയൂ... എങ്കിലും സാധാരണ കഥകളില്‍ നന്നും ചെറിയൊരു വ്യത്യസ്ഥത തേടുകയാണിവിടെ. ഏതാനും കര്‍മ്മശാസ്ത്ര മസ്അലകളെ കോര്‍ത്തിണക്കി കഥക്കപ്പുറത്തെ കാര്യം തേടിയുള്ള ഒരു കഥാ കഥനം.
വരൂ.. നമുക്ക് കഥയിലേക്ക്‌.. അല്ല,കാര്യത്തിലേക്ക് കടക്കാം.

ഒരു നന്ദിക്കുറിപ്പ്‌

ഒരു കൂട്ടുകാരന്റെ കല്യാണ സദസ്സില്‍ കൂട്ടുകാരോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു. നാട്ടിലെ പത്രപ്രവര്‍ത്തകനും മാധ്യമം റിപ്പോര്‍ട്ടറുമായ മുസ്തഫ സാഹിബ് അടുത്തേക്ക്‌ വന്നു, അറിയാമെങ്കിലും അത്ര അടുത്ത പരിചയമൊന്നുമില്ല.
    “നിന്റെ ലേഖനം ഞാന്‍ വായിച്ചു, നന്നായിട്ടുണ്ട് നല്ല ശൈലി”
അദ്ദേഹത്തിന്റെ വാക്കിലെ കൌതുകം വിട്ടുമാറാതെ ഞാന്‍ ചോദിച്ചു...
  “എവിടുന്ന്...”

റമളാന്‍ സ്പെഷ്യല്‍ കഥകള്‍: 2

രാവിലെ നടക്കാനിറങ്ങിയ ഉസ്താദിനെ കണ്ട പാടെ ഷെബിന്‍ ഓടി വന്നു പറഞ്ഞു: “ഉസ്താദേ... ഉസ്താദേ..സാലിമിന്റെ നോമ്പ് മുറിഞ്ഞു ..!”
തൊട്ടു പിന്നില്‍ കുറ്റബോധത്തോടെ സലിമും കടന്നു വന്നു.
“എന്താ അവന്‍ ചെയ്തേ.. നോമ്പ് മുറിയാന്‍...?”
“ഓന്‍ ഉസ്താദേ..നിയ്യത് വെച്ചൂ.. രാവിലെ നിയ്യത്ത് വെച്ചാ നോമ്പ് മുറീലേ..”
ചിരി വന്നെങ്കിലും അടക്കി നിര്ത്തി ഉസ്താദ് സാലിമിനോട്.. “സാലിമേ ..ജ്ജ് മദ്രസീന്നു നോമ്പ് മുറിയുന്ന കാര്യങ്ങള്‍ പഠിച്ചിട്ടില്ലേ..”
“ആ ..”
“അതില്‍ രാവിലെ നിയ്യത്ത് വെക്കുക എന്നത് എന്നീട്ടുണ്ടോ...?”
“ഇല്ലാ ...”
"എന്നാ നോമ്പ് മുരിയൂല കേട്ടോ..."
ശെബിമോന്റെ മുഖം മങ്ങിയെങ്കിലും സലിമിന്റെ മുഖം തെളിഞ്ഞു വന്നു. ഒരു നെടുവീര്‍പ്പോടെ അവന്‍ ഉസ്താദിനെ നോക്കി പുഞ്ചിരിച്ചു.

റമളാന്‍ സ്പെഷ്യല്‍ കഥകള്‍: 1

ഒന്ന് മധുരം നോക്യാട്ടെ....
"പാതുമ്മേ.. ആ കുഞ്ഞിവാവയെ ഇങ്ങു വിളിചാ..."
" എന്തിനാ..."
"അതേയ്.. ഈ ചായയില്‍  മതിരണ്ടോ നോക്കാനാ..."
"എന്താ നിങ്ങക്ക് മതിരം നോക്കനറീലെ.."
"അതോണ്ടാല്ലെടി പടപ്പെ... നോമ്പല്ലേ ... മധുരം നോക്കി ന്റെ നോമ്പ് മുറിച്ചിട്ട് വാണല്ലേ അനക്കു ഞെളിയാന്‍.."
"അല്ലമ്മേ... മധുരം നോക്കിയാ നോമ്പ് മുരീന്നു ആരാ പറഞ്ഞെ..."
   "ആരേലും പറഞ്ഞിട്ട്  വാണോടീ അതൊക്കെ അറിയാന്‍..?"
"ഹ ഹാ .. അത് ശരിയല്ലുംമ്മാ...ഉസ്താദ്‌ പറഞ്ഞിട്ടുണ്ട് .. മധുരം  നോക്കിയതോണ്ട് നോമ്പ് മുരീലാന്നു... പക്ഷെ... ഉള്ളിലേക്ക് ഇറക്കാന്‍ പാടില്ല.. "
"അത് പേടിചിട്ടന്ന്യാടീ  ഞാന്‍ കുഞ്ഞിവാവനെ വിളിച്ചേ..."
"എന്നാ വളരെ നന്നായി ഉമ്മാ... ഞാന്‍ പരഞ്ഞുന്നേള്ളൂ..."

Search This Blog