ഹജ്ജിനോ ഉംറക്കോ യാത്ര പുറപ്പെട്ട ഒരു സ്ത്രീക്ക് തിരിച്ച് വരും മുമ്പ് ഇദ്ദയിരിക്കേണ്ടി വന്നാൽ എന്ത് ചെയ്യണം? ഹജ്ജ് പൂർത്തിയാക്കാമോ? എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്ത്രീ അവളുടെ താമസ സ്ഥലത്താണ ഇദ്ദയിരിക്തേണ്ടതെന്ന പൊതു മസ്അല അറിയുന്നവരാണ് ഈ സംഷയം ചോദിക്കാർ.
പണ്ഡിതർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഹജ്ജിനുള്ള യാത്ര തുടങ്ങി അവളുടെ നാട് വിട്ട് കടന്നിട്ടുണ്ടെങ്കിൽ അവൾക്ക് വേണമെങ്കിൽ ഹജ്ജ് പൂർത്തിയാക്കാം എന്ന് തന്നെയാണ് മസ്അല. പക്ഷേ മടങ്ങി പ്പോരലാണ് ഉത്തമം.
അവൾ ഹജ്ജ് പൂർത്തിയാക്കാൻ തീരുമാനിച്ചാൽ അവൾ നാട്ടിൽ മടങ്ങിയെത്തും വരെയുള്ള ദിനങ്ങൾ ഇദ്ദയായി പരിഗണിക്കുകയും ചെയ്യും. ബാക്കി ദിനങ്ങളേ നാട്ടിലെത്തിയ ശേഷം ഇദ്ദയനുഷ്ടിക്കേണ്ടതായുള്ളൂ. എന്നാൽ ഹജ്ജ് കഴിഞ്ഞിട്ടും ഇദ്ദാകാലം ബാക്കിയുണ്ടേൽ അവൾ വേഗം നാട്ടിലേക്ക് മടങ്ങണം. മറ്റുകാര്യങ്ങളിൽ ഇടപഴകാൻ പാടില്ല.
(ﺃﻭ) ﺃﺫﻥ (ﻓﻲ ﺳﻔﺮ ﺣﺞ ﺃﻭ ﺗﺠﺎﺭﺓ ﺛﻢ ﻭﺟﺒﺖ ﻓﻲ ﺍﻟﻄﺮﻳﻖ ﻓﻠﻬﺎ ﺍﻟﺮﺟﻮﻉ ﻭﺍﻟﻤﻀﻲ) ﻭﻫﻲ ﻣﻌﺘﺪﺓ ﻓﻲ ﺳﻴﺮﻫﺎ (ﻓﺈﻥ ﻣﻀﺖ) ﻭﺑﻠﻐﺖ ﺍﻟﻤﻘﺼﺪ (ﺃﻗﺎﻣﺖ) ﻓﻲﻩ (ﻟﻘﻀﺎﺀ ﺣﺎﺟﺘﻬﺎ ﺛﻢ ﻳﺠﺐ ﺍﻟﺮﺟﻮﻉ) ﻓﻲ ﺍﻟﺤﺎﻝ, (ﻟﺘﻌﺘﺪ ﺍﻟﺒﻘﻴﺔ ﻓﻲ ﺍﻟﻤﺴﻜﻦ)
ഉംറക്കും ഹജ്ജിന്റെ അതേ വിധി തന്നെയെന്ന് മഹല്ലി
ﻭﺍﻟﻌﻤﺮﺓ ﻛﺎﻝﺣﺞ, ﻓﻲ ﺟﻤﻴﻊ ﻣﺎ ﺫﻛﺮ - محلي باب العدة
ഹജ്ജ് പൂർത്തിയാക്കും വരെ നിൽക്കാം എന്ന് ഖൽയൂബി വ്യക്തമാക്കി പറയുന്നു. തുഹ്ഫയിൽ ഇത് ഇത്രയങ്ങ് തെളിച്ച് പ്രത്യേകം എടുത്ത് പറഞ്ഞ് കണ്ടില്ല.
ﺃﻗﺎﻣﺖ ﻓيه) ﺃﻱ ﺑﻘﺪﺭ ﺍﻟﺤﺎﺟﺔ ﻣﻦ ﺗﻤﺎﻡ الحج ﺃﻭ ﻏﻴﺮﻩ -حاشية القليوبي
സുന്നത്തായ ഹജ്ജാണെങ്കിലും സ്ത്രീക്ക് ഇദ്ദാവേളയിൽ ഹജ്ജ് തുടരാം എന്ന് തുഹ്ഫ.
(ﺃﻭ) ﺃﺫﻥ ﻟﻬﺎ (ﻓﻲ ﺳﻔﺮ ﺣﺞ) ﻭﻟﻮ ﻧﻔﻠﺎ - تحفة المحتاج
മുകളിൽ മഹല്ലി ഹജ്ജ് പോലെയാണ് ഉംറ എന്ന് പറഞ്ഞത് ചേർത്ത് വായിച്ചാൽ സുന്നത്തായ ഉംറയിലും ഇത് ബാധകമാണെന്ന് മനസിലാക്കാം.
No Response to "ഹജ്ജ്, ഉംറ എന്നിവക്കിടയിൽ ഇദ്ദ നിർബന്ധമായാൽ എന്ത് ചെയ്യണം? "
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,