"എനിക്കല്പം കാശുവേണം... ആര് തരും..?"
അയാള്‍ അന്വേഷണം തുടര്‍ന്നു.
"ഞാന്‍ തരാം പക്ഷേ സാക്ഷി വേണം.."
കൈതാങ്ങായ് വന്ന ശുദ്ധമനസ്കന്‍റെ ന്യായവാദം.
"കഫാ ബില്ലാഹി ശഹീദാ.."(സാക്ഷിയായ് അല്ലാഹു മതി..)
"ഓ കെ"
"ഒരു ജാമ്യക്കാരനും വേണം"
"കഫാ ബില്ലാഹി വകീലാ"(ജാമ്യക്കാരനായി അള്ളാഹു മതി..)
"അതും ഓ കെ"
ഒരു നിശ്ചിത അവധിക്ക് അയാള്‍ 1000 ദീനാര്‍ നല്‍കി.
പണവുമായ് ഇയാള്‍ കടല്‍ കടന്നു... തന്‍റെലക്‌ഷ്യം സഫലമായി.
അതിനിടെ കടക്കാരന്‍ നിശ്ചയിച്ച അവധി തീരാനായി. നാട്ടിലേക്ക് മടങ്ങാന്‍ കടലോരത്ത് ചെന്നു. പക്ഷെ..ഒരു പായ്കപ്പലും കാണുന്നില്ല...
എന്ത് ചെയ്യും..?
തന്റെ നാധനിലേക്ക് കൈഉയര്‍ത്തി അയാള്‍ ഇരന്നു.." നിന്നെയാണു ഞാന്‍ സാക്ഷിയാക്കിയത്. അതയാള്‍ ത്രിപ്തികൊണ്ടു.
നിന്റെ ജാമ്യമാണ് ഞാന്‍ നല്‍കിയത്. അതുമയാള്‍ ത്ര്പ്തിയടഞ്ഞു നാഥാ ...
ഒരു മരക്കഷണം സംഘടിപ്പിച്ചു അതുകീരി ഉള്ളില്‍ 1000 ദീനാരും ഒരു കുറിപ്പും വെച്ചു. ഭദ്രമായ് അടച്ച ശേഷം അയാള്‍ അത് സമുദ്ര ജലപ്പരപ്പിലേക്ക് തള്ളി.
എന്നിട്ടും മനസടങ്ങാത്ത അയാള്‍ വാഹനം അന്വേഷിച്ചു കൊണ്ടേ യിരുന്നു.
അതിനിടെ ... കടലിന്‍റെ ഒരിങ്ങേക്കരയില്‍ കടക്കാരന്‍ കന്നെറിഞ്ഞു പരത്തുകയാണ്. തന്റെ പണവുമായ് വല്ല പായ്കപ്പലും...?
നിരാശ ഫലം നല്‍കവേ .. ഒരു മരക്കഷണം അയാളുടെ ശ്രദ്ധയില്‍ പെട്ടു. വെറുതെ കിട്ടിയ ഒരു വിറകുകഷണം കളയണ്ട എന്ന് കരുതി അതും ചുമന്നു വീട്ടിലേക്കു തിരിച്ചു.
വിശ്വസിക്കാനാകുന്നില്ല..! മരക്കഷണം വെട്ടി മുറിക്കവേ ...!! അതിനുള്ളില്‍ ആയിരം ദീനാരും ഒരു കുറിപ്പും..! തന്റെ ജാമ്യക്കാരന്‍ ഇതാ വാഗ്ദത്തം നിര്‍വഹിച്ചിരിക്കുന്നു.
ദിനങ്ങള്‍ കടന്നു പോയ്..ഒരു നാള്‍ കടം വാങ്ങിയ ആ മനുഷ്യന്‍ ഇയാളെ തേടിയെത്തി. ആയിരം ദീനാര്‍ നീട്ടി അയാള്‍ സംഘടത്തോടെ പറഞ്ഞു. "കുരെയായ് ഞാന്‍ മടങ്ങാന്‍ ഒരു വാഹനമാന്വേഷിക്കുന്നു. ഇപ്പോഴാണ് ലഭിച്ചത് മാപ്പാക്കണം.."
"അതിന്......."
"എനിക്ക് നിങ്ങളുടെ സംഖ്യ കിട്ടിയല്ലോ.."
സംഭവം വിശദീകരിച്ച അയാള്‍ ദീനാര്‍ തിരസ്കരിച്ചു ആഗതനെ തിരിച്ചയച്ചു.
.................................................................................

ഈ സംഭവം പുണ്യ നബി(സ)യെ തൊട്ടു ഇമാം ബുഖാരി (റ) ബാബുല്‍ കഫാലയില്‍ ഉധരിച്ചതാണെന്നറിയുമ്പോള്‍ എത്ര കൌതുകമല്ലേ.....
contact me: 8086377393
No Response to "ദീനാര്‍ വഹിച്ച മരക്കഷ്‌ണം"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,