നീരുറവ

നീരുറവ
വെയിലിന്‍റെ ചൂടേറ്റ്
വരണ്ടുണങ്ങി
വിണ്ടുകീറിയ
നെല്‍പാടങ്ങള്‍ കണക്കെ
വെന്തെരിയുകയാണെന്‍റെ മാനസം
ഒരിത്തിരി നീരുറവ
സ്നേഹത്തേനുറവ
തേടുകയാണെന്‍റെ മാനസം
അങ്ങകലെ
മരുഭൂ മണല്‍
ചുട്ടുപോള്ളവേ
സ്നേഹക്കുളിരായ്‌
വെളിച്ചക്കീരുമായ്‌
ഉദിച്ചൊരാ പുണ്യനബി
അന്ന് വിതച്ചൊരാ
സ്നേഹ നീരുറവയാണെന്‍റെ തേട്ടം
ഒന്ന് കണ്ടിടാനായില്ല
ദൂരെ നിന്നെത്ര നോക്കിഞ്ഞാന്‍
ദാഹം ബാക്കി മാത്രം
എന്നെങ്കിലുമോരുനാള്‍
അന്ന് പരന്നൊഴുകിയ
നീരുറവയുടെ
മരിക്കാത്തൊരംശം
എന്‍റെ നെല്പാടത്തണയും
അന്നലിയുമെന്‍റെ മാനസം
കരകയരുമെന്‍റെ നൊമ്പരം
സായൂജ്യം നേടുമന്നു ഞാനാ
നീരുരവയില്‍.
               -യമനൊളി

1 Response to "നീരുറവ"

Mubarak said...

വളരെ ഹ്രദ്യ്മായ കവിത...എന്ത്കൊണ്ടും ഈ മീലാദ്‌നബി സമയത്ത്‌ അനുയോജ്യവും അര്‍ത്ഥപൂര്‍ണ്ണവുമായ കവിത
യെത്രെയും പെട്ടന്ന് തന്നെ പുണ്യ റസൂല്‍ (സ്വ) യുടെ റൌള സന്തര്ഷിക്കുവാന്‍ നമുക്കേവര്‍ക്കും ഭാഗ്യം ഉണ്ടാവട്ടെ.......

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog