ഒരിറ്റു കണ്ണുനീര്‍.....!!

നമ്മെ കാത്തു നില്‍ക്കാതെو അല്ലെങ്കില്‍ നമ്മെ വിട്ടേച്ചു  ഓടി മറയുകയാണ് റമളാന്‍ .
രഹ്മതിന്റെ ഒന്നാം പത്തു കഴിഞ്ഞു , മഗ്ഫിരത്തിന്റെ പത്തു ഇതാ ഓടിക്കൊണ്ടിരിക്കുന്നു...

ഒരുനിമിഷം.....!!
     ഈ റമളാന്‍ കടന്നു വന്നിട്ട് ഒരു നിമിഷമെങ്കിലും നിങ്ങളുടെ കണ്ണുനീര്‍ ഉറ്റി വീണോ...?
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തിട്ട്, അല്ലഹുവിനെയോര്‍തിട്ടു,നഷ്ടപ്പെട്ട ആയുസ്സോര്‍തിട്ടു, ചെയ്തുപോയ പാപമോര്തിട്ടു,...?
അതോ നമ്മുടെ ഹ്രദയം കടുത്തുറച്ചു പോയോ ...? ഒരിറ്റു കണ്ണ് നീര് പോലും ഒഴുകാനില്ലാതെ...?
പുണ്യ റസൂല്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട് 
  •  أيها الناس، ابكوا، فإن لم تبكوا فتباكوا،
ഓ ജനങ്ങളേ... നിങ്ങള്‍ കരയുക..നിങ്ങള്‍ കരയുന്നില്ലേ... എങ്കില്‍ കരച്ചില്‍ അഭിനയിക്കുക...
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം ...
  • « سَبْعَةٌ يُظِلُّهُمُ اللَّهُ فِى ظله: رَجُلٌ ذَكَرَ اللَّهَ فَفَاضَتْ عَيْنَاهُ... »
"ഏഴു വിഭാഗം  ആളുകള്‍ക്ക് അല്ലാഹു അവന്റെ തണലില്‍ തണല്‍ നല്‍കും..:ഒരാള്‍... അവന്‍ അല്ലാഹുവിനെ യോര്‍ത്തു ..അങ്ങിനെയവന്റെ കണ്ണുകള്‍ നിരഞ്ഞോലിച്ചു......"
അതുകൊണ്ട് .. ഇനിയുള്ള റമളാന്റെ  രാവുകളില്‍ നമ്മുടെ കണ്ണുകള്‍ കന്നുനീരോഴുകട്ടെ... അല്ലഹുവിനെയോര്‍ത്തു....അങ്ങിനെ പാപ രഹിത സംശുദ്ധ ഹ്രദയം നാഥന്‍ നമുക്ക് നല്‍കട്ടെ...നിങ്ങളുടെ ദുആകളില്‍ ഈ എളിയവനെയും ഉള്‍പെടുത്തണനമെന്ന അപേക്ഷയോടെ....
യമനൊളി

No Response to "ഒരിറ്റു കണ്ണുനീര്‍.....!!"

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog