ഒന്ന് മധുരം നോക്യാട്ടെ....
"പാതുമ്മേ.. ആ കുഞ്ഞിവാവയെ ഇങ്ങു വിളിചാ..."
" എന്തിനാ..."
"അതേയ്.. ഈ ചായയില്‍ മതിരണ്ടോ നോക്കാനാ..."
"എന്താ നിങ്ങക്ക് മതിരം നോക്കനറീലെ.."
"അതോണ്ടാല്ലെടി പടപ്പെ... നോമ്പല്ലേ ... മധുരം നോക്കി ന്റെ നോമ്പ് മുറിച്ചിട്ട് വാണല്ലേ അനക്കു ഞെളിയാന്‍.."
"അല്ലമ്മേ... മധുരം നോക്കിയാ നോമ്പ് മുരീന്നു ആരാ പറഞ്ഞെ..."
"ആരേലും പറഞ്ഞിട്ട് വാണോടീ അതൊക്കെ അറിയാന്‍..?"
"ഹ ഹാ .. അത് ശരിയല്ലുംമ്മാ...ഉസ്താദ് പറഞ്ഞിട്ടുണ്ട് .. മധുരം നോക്കിയതോണ്ട് നോമ്പ് മുരീലാന്നു... പക്ഷെ... ഉള്ളിലേക്ക് ഇറക്കാന്‍ പാടില്ല.. "
"അത് പേടിചിട്ടന്ന്യാടീ ഞാന്‍ കുഞ്ഞിവാവനെ വിളിച്ചേ..."
"എന്നാ വളരെ നന്നായി ഉമ്മാ... ഞാന്‍ പരഞ്ഞുന്നേള്ളൂ..."
No Response to "റമളാന്‍ സ്പെഷ്യല്‍ കഥകള്‍: 1"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,