കർമ്മശാസ്ത്ര കഥ
(മൂത്തച്ചി)
(മൂത്തച്ചി)
'ബൈക്ക്ഒന്ന് നിർത്തെടാ .. അവളെൻറെ ഫ്രണ്ടാ..'
തൊട്ടുപിന്നിൽ മറ്റാരു വാഹനമുണ്ടായതോണ്ട് അൽപം മുന്നിൽ നിർത്തി തിരികെചെന്നു.
'രണ്ടും പേരും കൂടെ എങ്ങോട്ടാ കറങ്ങാനാണോ..?' കൂട്ടുകാരി ചിരിച്ചുരൊണ്ട് ചോദിച്ചു.
'ഏയ് ,അല്ല ഇവനെൻറെ എളേച്ചനാ ഇക്കാൻറെ അനിയൻ..' ചിരിച്ച് കൊണ്ട് തന്നെ അവളും മറുപടി നൽകി.
'അള്ളോ എന്നിട്ട് ഇവൻറെ കൂടെ ബൈക്കിൽ പോകുകയോ നീ...??'
''അതിനെന്താടീ .. ഞങ്ങൾ അങ്ങിനെയാ.. ഇതൊന്നുമൊരു പ്രശ്നമല്ല, നമ്മൾ നന്നായാ പോരെ,''
''അല്ലെടാ..'' സമീറിൻറെ ചുമലിൽ തട്ടി ലിയ ചോദിച്ചു.
കൂട്ട് കാരിയോട് കുശലം പറഞ്ഞ് പിരിഞ്ഞ് അവർ വീണ്ടും യാത്ര തുടർന്നു. ലിയയുടെ വീട്ടിലേക്കാണ്. ഭർത്താവ് ഗൾഫിലല്ലേ എളേച്ചന് ബൈക്കുമുണ്ട് പിന്നെ വെറുതെ വണ്ടിക്ക് കാശ് കളയണോ..
''അവള് അങ്ങനെതന്ന്യാടാ വല്യ മുത്തഖിയാ.. ഏതോ കോളജിൽ പോയി കുറേ മതം പഠിച്ചിട്ടുണ്ടവൾ ആരാ ഇക്കാലത്ത് ഇതൊക്കെ ശ്രദ്ധിക്ക്ണ് അല്ലെടാ..'
'ഉം..'
''എന്താ നിനക്കൊരു വല്ലായ്മ..?''
'എന്നാലും അവളെ ആ ചോദ്യം ' 'രണ്ടും പേരും കൂടെ എങ്ങോട്ടാ കറങ്ങാനാണോ..?' '
''അവൾ അറിയാതെ ചോദിച്ചതല്ലേ..''
'ഉം, എല്ലാരും ഇങ്ങനെ തന്യല്ലേ കരുതൂ...'
''നീയത് വിട്, അവളുടെയാരു വണ്ടിയും വലിയും... നിർത്തേണ്ടിയിരുന്നില്ല''
* * *
ആരോട് ചോദിക്കും ...? ഇത്തയെ ഞാൻ ബൈക്കിൽ കൊണ്ട് പോകുന്നത് തെറ്റാണോ...? ഇന്നേവരെ അങ്ങനെയൊരു ചിന്ത വന്നിട്ടില്ല, ആ കൂട്ടുകാരിയെ കണ്ടത് നന്നായി....
ഇത്തയെ വീട്ടിലെത്തിച്ച് തിരികെ വരുന്ന സമീറിൻറെ ചിന്തകളിൽ ചോദ്യങ്ങളും കുറ്റബോധവും നിറയുകയാണ്.
ആരോട് ചോദിക്കും...! പരിചയമുള്ള ഉസ്താദുമാരോട് ഇത് ചോദിക്കുന്നത് മോശമല്ലേ...?
* * *
വീട്ടിലെത്തിയ സമീർ മൊബൈലെടുത്ത് വെറുതെ തോണ്ടിക്കൊണ്ടിരുന്നു. മനസിൽ നിറയെ ചോദ്യങ്ങളാണ്. ചോദിച്ച് തീർക്കാൻ ആരെ കിട്ടും...!!
ഫെയ്സ് ബുകിൽ കറങ്ങി നടക്കുന്നതിനിടെ ഒരു പേജ് അവൻറെ ശ്രദ്ധയിൽ പെട്ടു
"ശാഫിഈ മദ്ഹബ്"
പരിചയമുള്ള ആരുടെയെങ്കിലും പേജാണോ എന്ന് പരിശോധിച്ചു. അല്ല, എന്നാൽ മെസേജിൽ ചോദിച്ചു നോക്കാം.. സമീറിന് എന്തോ ഒരാശ്വാസം ലഭിച്ച പോലെ...
"എൻറെ ജ്യേഷ്ടൻറെ ഭാര്യയെ എനിക്ക് ബൈക്കിൽ കൊണ്ട് പോകാമോ...? ഞാൻ അവളെ ഇത്തയായേ കാണാറുള്ളൂ..."
ചോദ്യമയച്ചു, ഇനിയെപ്പോഴാണാവോ മറുപടി ലഭിക്കുക ? അതോ പള്ളിക്കാട്ടിൽ സലാം പറഞ്ഞ പോലാകുമോ...?
ഇൻബോക്സിൽ കണ്ണും നട്ട് ചിന്തിക്കുന്നതിനിടയിൽ മുകളിൽ ഇങ്ങനെ എഴുതിക്കാണിച്ചു. "ശാഫിഈ മദ്ഹബ് is typing..."
പ്രതീക്ഷയോടെ അവൻ കാത്തിരുന്നു.
വൈകാതെ മറുപടി വന്നു.
"ഇല്ല"
അവൻറെ മനസിൽ ഇടി പൊട്ടി, ആ കൂട്ടുകാരിയുടെ വാക്കുകൾ വീണ്ടും വീണ്ടും അലയടിച്ചു
' 'രണ്ടും പേരും കൂടെ എങ്ങോട്ടാ കറങ്ങാനാണോ..?' '
'ഞങ്ങൾ അങ്ങനെ വേണ്ടാത്ത രീതിയിലൊന്നുമല്ല...' വിറയലോടെയാണെങ്കിലും അവൻ ഒന്നുകൂടെ മെസേജയച്ചു കാത്തിരുന്നു.
'ഭർതാവിൻറെ സഹോദരനെ കാണുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ "അത് മരണമാണ്"എന്നാണ് നബി (സ)തങ്ങൾ പറഞ്ഞിട്ടുള്ളത്..'
പേജിൽ നിന്ന് മറുപടി ലഭിച്ചു.
"സഹോദരൻറെ ഭാര്യ നിനക്ക് അന്യയാണ്, അവളെ കാണലും സ്പർശിക്കലും ഒന്നിച്ച് ആരുമില്ലാത്തിടത്ത് നിൽക്കലും എല്ലാം ഹറാമാണ്. അതൊക്കെ ഈ യാത്രയിൽ വരാനിടയില്ലേ..."
പേജിൽ നിന്നുള്ള മറുപടികൾ സമീറിൽ കുറ്റ ബോധം വളർത്തിക്കൊണ്ടിരുന്നു.
''നിൻറെ നാട്ടിലെ ഏതെങ്കിലും പെണ്ണിനെ വെച്ച് നിനക്ക് ബൈക്കിൽ പോകാമോ ...? അത് പോലെതന്നെയാണ് സഹോദര ഭാര്യയും..''
'എനിക്കിതറിയില്ലായിരുന്നു, ഞാനെന്ത് ചെയ്യണമിനി...?'
"അറിയാതെ ചെയ്തതല്ലേ പേടിക്കേണ്ട, പൊറുകക്കൽ തേടുക, ഇനി ആവർത്തിക്കാതിരിക്കുക"
'yes'
ചിന്തയിലാണ്ടങ്ങനെയിരിക്കുന്നതിനിടയിൽ ഇത്തയുടെ കോൾ വന്നു, ''നാളെ വൈകുന്നേരം വരണട്ടോ എനിക്ക് ഡ്രസ്സെടുക്കാനുമുണ്ട്...''
അൽപം വിറച്ചിട്ടാണെങ്കിലും അവൻ ഇങ്ങനെ പറഞ്ഞ് ഒപ്പിച്ച് കാൾ കട്ട് ചെയ്തു. "എനിക്കു പറ്റില്ല, നിങ്ങളുടെ ഉപ്പച്ചിയില്ലേ വീട്ടിൽ അവരെ കൂട്ടിക്കോളൂ.."
ശുഭം_Like & Share if you like the story
Read it from facebook
No Response to "മൂത്തച്ചി (കഥ)"
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,