അറബി മാറ്റര്‍ ടൈപ്പ് ചെയ്താല്‍ അക്ഷരങ്ങള്‍ ചേരാതെ വരുകയും ഓര്‍ഡറില്ലാതെ വരുകയും ഒരു സാധാരണ പ്രശ്നമാണല്ലോ..
എന്നാല്‍ ഇനി ആരും അക്കാര്യത്തില്‍ പരിഭവിക്കേണ്ടതില്ല. ഇതാ പരിഹാരം.!!!
ഫോട്ടോഷോപ്പിന്റെ മിഡില്‍ ഈസ്റ്റ് വെര്‍ഷനില്‍ ശരിയാം വിധം അറബി ടൈപ്പ് ചെയ്യാം. എന്നാല്‍ നമുക്ക് ഇപ്പോള്‍ അതിന്റെ ആവശ്യവുമില്ല.!!
മിഡില്‍ ഈസ്റ്റ് വെര്‍ഷനില്‍ തയ്യാറാക്കിയ ഒരു അറബിക് മാറ്റര്‍ നമ്മുടെ ഫോട്ടോഷോപ്പിലേക്ക് കൊണ്ട് വന്ന് അതില്‍ എഡിറ്റ് ചെയ്താല്‍ നമുക്ക് സുഖമായി എന്തും അറബിയില്‍ ടൈപ്പ് ചെയ്യാം. ഇങ്ങനെ എത്രവേണമെങ്കിലും നമുക്ക് എഡിറ്റ് ചെയ്ത് എഴുതാമല്ലോ...
ഞാന്‍ മിഡില്‍ ഈസ്റ്റ് വെര്‍ഷനില്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വെച്ച് ഒരു വാക്കിന്റെ പി.എസ്.ഡി ഫയല്‍ വേണമെങ്കില്‍ ഇവിടെ ക്ലിക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.. (സോറി.. അതിലെ മാറ്റര്‍ എന്റെ പേരാണേ..)
എന്തേ.. ഉപകാരമായോ? എങ്കില്‍ എനിക്കും ഈ അറിവ് എനിക്ക് പകര്‍ന്ന് തന്നവര്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി ദുആ ചെയ്താലും..
അല്ലാഹു നമ്മെ ഇരുലോകത്തും വിജയിപ്പിക്കട്ടെ. ആമീന്‍.
1 Response to "ഫോട്ടോഷോപ്പില്‍ ശരിയായി അറബി ടൈപ്പ് ചെയ്യാം"
شكرا حارا
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,