"നിലാവെളിച്ചം" (നോവല്‍ )

(കാപ്പാട്  കെ.കെ.എം.ഐ പുറത്തിറക്കിയ "വെളിച്ചെത്തിനെന്തൊരു വെളിച്ചം" റബീഅ സ്പെഷ്യലില്‍ വെളിച്ചം കണ്ടത്)
തിരുത്ത്
1-ഷെബിമോന്‍... 

            'ഷെബിക്ക് ട്യൂഷനെടുക്കുന്നതിന് നിനക്ക് കാശ്തരേണ്ടി വരുമോ?'
          'എന്നെ കളിയാക്ക്വൊന്നും വേണ്ട ഞാന്‍ പഠിച്ച അറിവ് പകര്‍ന്ന് കൊടുക്കുകയല്ലേ' ഭര്‍ത്താവിന്റെ തമാശക്ക് റഹ്മ കാര്യത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. 
    ഭര്‍ത്താവിന്റെ കൊച്ചനിയന്‍ ശെബിമോന് വിവാഹം കഴിഞ്ഞെത്തിയശേഷം റഹ്മ തന്നെയാണ് ഹൗസ് ടീച്ചര്‍. വിവേകിയും ബുദ്ധിമാനുമാണ് ശെബിന്‍. നാലാം ക്ലാസുകാരനാണെങ്കിലും പത്താം ക്ലാസുകാരന്റെ ബുദ്ധിയും ചിന്തയുമാണവന്. അതു കൊണ്ട് തന്നെയാണ് ഒരാഴ്ച്ചകൊണ്ട് റഹ്മയും അവനും ഇത്ര പരിചയത്തിലായതും. സ്‌കൂള്‍ ജീവിതത്തില്‍ റഹ്മ ഉയര്‍ത്തിയ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കുമപ്പുറത്താണ്  ഇപ്പഴേ അവന്റെ ചിന്തകള്‍.  എന്നാല്‍ തൃപ്തികരമായ ഉത്തരം നല്‍കുന്നതിലൂടെ റഹ്മ അവന് കൗതുകമായിമാറുന്നു
    സ്‌കൂള്‍ വിട്ട് വന്നാല്‍ ഇത്തയുടെ മുമ്പിലവന്‍ സംശയങ്ങളുടെ നൂലാമാല തുറന്നിടും. എല്ലാം വേര്‍തിരിച്ച് കൊടുക്കുന്ന റഹ്മയുടെ സിദ്ധികണ്ട് ഭര്‍ത്താവ് ജമാല്‍ തന്നെ പലപ്പോഴും അസൂയ പൂണ്ടിട്ടുണ്ട്.
ഷെബി മോന്റെ ജ്ഞാന ലോകത്ത് അധികാരി ചമയുമ്പോള്‍ റഹ്മക്ക് ഭര്‍തൃഗൃഹം സംതൃപ്തമാണ്. എങ്കിലും മറ്റുചില വ്യാകുലതകള്‍ അവളെയലട്ടുന്നുണ്ട്. തന്റെ പ്രിയതമന്‍ ജമാല്‍ക്ക... അതുപോട്ടെ, അവരുടെ അനിയന്‍ ഫിറോസ് സജീവ മുജാഹിദ് പ്രവര്‍ത്തകന്‍. ഉമ്മയും വാപ്പയും അവരും അവന്റ വഴിയേ... ആദര്‍ശ വ്യാതിയാനം സംഭവിച്ച ഇവരുമായി ഒത്തുപോവാന്‍ നന്നായി പാടുപെടുകയാണ റഹ്മ.
    കാര്‍ സ്റ്റാര്‍ട്ടാക്കിയത് ഭര്‍ത്താവാണ്.ബാപ്പ മുമ്പിലും ഫിറോസ് ബേക്കിലും കയറി. ജുമുഅക്ക്പുറപ്പെടാന്‍ ഉമ്മയെ കാക്കുകയാണവര്‍. നിസ്‌കാര കുപ്പായവും ചുരുട്ടി കാറില്‍ കേറുന്ന ഉമ്മയെ കണ്ടപ്പോള്‍ അവളുടെ മനസ്സ് അറിയാതെ മന്ത്രിച്ചു പോയി.. 'ഒതായിലെ കദീസയാണോന്റെ അമ്മായിയുമ്മചുകപ്പുകാര്‍ കണ്ണില്‍ നിന്ന് മറയും വരെ അവള്‍ ആ നിര്‍ത്തം നിന്നു. ഒരു കുടുംബമൊന്നടങ്കം..! സുബ്ഹാനല്ലാഹ്....
    അടുക്കളയില്‍ കുക്കര്‍ ശബ്ദിച്ചപ്പോഴാണ് റഹ്മക്ക് പരിസരബോധം തിരിച്ചു കിട്ടിയത്. ബെഡ്ഡില്‍ കമിഴ്ന്നു കിടന്ന് ചിന്തയിലായിരുന്നു അവളിതുവരെ. ഭര്‍ത്താവിനോട് താനിന്നലെ രാവിലെ ചോദിച്ചിരുന്നു.ആരാ നമ്മുടെനാട്ടിലെ ഖത്വീബെന്ന്..
    ' ഞാനിവിടെ കൂടാറില്ല,ടൗണിലെ മുജാഹിദ് പള്ളിയില്‍പോക്കാണെന്നായിരുന്നു മറുപടി
    .'അതെന്തെ.എന്ന തന്റെ ചോദ്യം അപ്രതീക്ഷിതമെങ്കിലും പരുങ്ങലോടെ അയാള്‍ മറുപടി പറഞ്ഞു.
         'ഖുതുബ തിരിഞ്ഞോട്ടെ എന്നുവച്ചാ...'
          'ഏ നിസ്‌കാരമൊക്കെ അര്‍ത്ഥം തിരിഞ്ഞിട്ടാണല്ലോ നിങ്ങള്‍ ചെയ്യാറ് എന്ന തന്റെ മറുചോദ്യം അദ്ദേഹം ചിരിച്ചുതള്ളി.
      ‘നീയാളു കൊള്ളാല്ലോ’ എന്നൊരു ഗുഡ് സര്‍ട്ടിഫിക്കറ്റും തന്നു.
    കുക്കര്‍ സ്റ്റൗവില്‍ നിന്ന് മാറ്റിവെക്കുമ്പോഴും അവളുടെ മനസ്സില്‍ ഒതായിലെ കദീസ തന്നെയായിരുന്നു. അല്ല, തന്റെ അമ്മായിയുമ്മ.
... ... ...
    അന്നല്‍പ്പം വൈകിയാണ് എണീറ്റത്.സൂര്യോദയം ഭയന്ന് പെട്ടെന്ന് വുളൂ എടുത്ത് നിസ്‌കരിക്കുകയാണ്.രണ്ടാം റക്അത്തില്‍ ഖുനൂത്ത് ഓതികൊണ്ടിരിക്കെ തുറന്നിട്ട വാതിലിനപ്പുറത്ത് നിന്ന് ഉമ്മയിത് കണ്ടു. ഓടിവന്ന് തന്റെ കൈക്കു പിടിച്ച് വലിച്ചു.
           'ഏതെടീ ഈഖുനൂത്ത്.. ഇതെവിടുന്ന് കിട്ടിയതാ..ന്റെ വീട്ടില്‍ ഇത് വേണ്ട...'
 തോറ്റുകൊടുക്കാതെ കരുത്തോടെ റഹ്മ കൈയുയര്‍ത്തി. അറിയാതെ അവളുടെ ശബ്ദം ഉയര്‍ന്നു പോയി
     'അല്ലാഹുമ്മ ഖിനാശറ്‌റ മാഖളയ്ത്..'
 പിന്നന്നുപത്തുമണിവരെ ഉമ്മയുടെ പിറുപിറുക്കലായിരുന്നു.
       'എന്തിനിത്ര റിസ്‌കെടുത്തു ഖുനൂത്വോതണം.. അതൊക്കെ തര്‍ക്ക വിഷയമല്ലേ.... അങ്ങ് ഒഴിവാക്കിക്കൂടെ....'
പൊതുവെ നിഷ്പക്ഷനായ തന്റെ പ്രിയതമന്‍ ഉപദേശവുമായെത്തി.       'തര്‍ക്കമുള്ളതെല്ലാം ഒഴിവാക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. എങ്കില്‍ നമുക്കിനി മൂന്നു വഖ്ത് മതി നിസ്‌കാരം. എന്തേ ചേകനൂരിനതില്‍ തര്‍ക്കമില്ലേ.. ഞാന്‍ ശാഫിഈ മദ്ഹബുകാരിയാ ഖുനൂത്തോതിയേ നിസ്‌കരിക്കൂ.'
           'ആട്ടെ, എന്താ നിന്റെ ഖുനൂത്തിന്റെ തെളിവ്.?' .എന്നായി അടുത്ത ചോദ്യം.
           'അനസ്(റ) വിന്റെ ഹദീസ് തന്നെ'
 അല്‍പം വീറോടെ തന്നയാണവള്‍ പ്രതികരിച്ചത്.
           'പ്രിയേ... ദേശ്യം പിടിക്കാതെ..'
 ജമാല്‍ സമാശ്വസിപ്പിച്ച് വഴിമാറി.
അതിനിടെ ഷെബി റൂമില്‍ കയറി വന്ന് 'താത്താ ഞാന്‍ സ്‌കൂളില്‍ പോവ്വാ..എന്ന് പറഞ്ഞ് പുറത്തേക്ക് പോയി...
           'എന്താ താത്തായോടുമാത്രം..... ഞങ്ങളോടു പറയുന്നില്ലേ..?' ജമാല്‍ക്കയുടെ ചോദ്യത്തിന് മറുപടി പറയാതെ അവന്‍ കടന്നു കളഞ്ഞു.
           'നീയവനെ കയ്യിലെടുത്തല്ലേ ആട്ടെ.. അവന്റെ നന്‍മക്കല്ലെ നിന്റെ ബുദ്ധി അവനും കിട്ടട്ടെ ....'
മറുപടി ഒരു ചിരിയിലൊതുക്കി റഹ്മ അടുക്കളയിലേക്ക് നീങ്ങി.

2-ദര്‍സ്സിലേക്ക്..

    അലമാരിയില്‍ നിറഞ്ഞുനില്‍ക്കുന്ന സിഡികള്‍ ഓരോന്നായി പരിശോധിക്കുകയാണ് റഹ്മ. എല്ലാം മലിനം. ബിദ്അത്തിന്റെ ചീഞ്ഞുനാറിയ സിഡികള്‍, ഒന്നുപോലും നന്മ നിറഞ്ഞത് കാണുന്നില്ല. വിഷണ്ണയായി തിരിഞ്ഞു നടക്കാനൊരുങ്ങവേ ഷെബിയുടെ വിളി വന്നു.
     'വരി ഇത്താ ഞാനെത്തി'.
 കമ്പ്യൂട്ടര്‍ റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വല്ലാത്തൊരാശ്വാസം.
പതിവു പോലെ ഷെബിയുടെ ചോദ്യങ്ങള്‍ പാഠപുസ്തകവും മറികടന്ന് പരന്നൊഴുകാന്‍ തുടങ്ങി. അവരുടെ ചര്‍ച്ചകള്‍ പലദിക്കിലും കയറിയിറങ്ങി പള്ളിദര്‍സ്സിലെത്തി.
      'എന്താ ഇത്താ പള്ളി ദര്‍സ്സ്
ആ ചോദ്യം റഹ്മയെ വികാരഭരിതയാക്കി. തന്റെ ഉസ്താദുമാരില്‍ നിന്ന് കേട്ടറിഞ്ഞ, അങ്ങിങ്ങു നിന്ന് വായിച്ചെടുത്ത ഒരുപാട് കാര്യങ്ങള്‍ അവള്‍ക്കതു സംബന്ധിയായി പറയാനുണ്ട്. അവളുടെ വാചാലത കണ്ട് ഷെബിക്കും ആവേശമായി. പള്ളി ദര്‍സ്സ് ജന്മം നല്കിയ പണ്ഡിതരാണ് നമുക്ക് നേത്വതൃം നല്കുന്നെതെന്ന് റഹ്മ പറഞ്ഞപ്പോള്‍ ഷെബിക്കും പള്ളില്‍ ദര്‍സ്സില്‍ ചേരാന്‍ കൊതി തോന്നി.
     ' ഇത്താ ഞാനും ദര്‍സ്സില്‍ പോട്ടെ..
       ' മോനേ.. നല്ലയാഗ്രഹം പക്ഷെ നിന്റെയിക്കമാര്‍ അനുവദിക്കില്ല....'
     'എന്തേ..ഞാന്‍ പോകും നിക്ക് പോണം'
ഷെബി മോന്‍ അടങ്ങുന്ന മട്ടില്ല. എന്തു ചെയ്യുംറഹ്മ ചിന്തയിലാണ്ടു.
        'എന്താ ചിന്തിക്കുന്നത്?'
 ഷെബിയുടെ ചോദ്യം റഹ്മയെ തട്ടിയുണര്‍ത്തി.
      'ഞാനൊരു വഴി പറയാം, നമ്മുടെ പള്ളിയില്‍ തന്നെ ചേര്‍ന്നൊ പക്ഷെ.....'
      'ഉം '
     ' ആരോടും പറയരുത'
     'ഉം '
      ' മഗ്‌രിബിന് നിസ്‌കരിക്കാന്‍ പോയാല്‍ ഇശാ കഴിഞ്ഞ് മടങ്ങിയാല്‍ മതി. അതുവരെ ദര്‍സ്സ് പഠിച്ചോളൂ. പോരേ?...'
     'ആ.. ഇന്നു തന്നെ '
  'നില്‍ക്ക്.. ധൃതി കൂട്ടാതെ, ഉമ്മയോടു ഇശാ കഴിഞ്ഞേ വരികയുള്ളു എന്ന് പറഞ്ഞ് പോകണം കെട്ടൊ. പോകുമ്പോള്‍ ഞാനൊരെഴുത്തു തരാം ഉസ്താദിന് കൊടുക്കാന്‍... '
ഷെബിമോന് എന്തെന്നില്ലാത്ത ആവേശം. അവന്‍ പുസ്തകങ്ങള്‍ പൂട്ടിവെച്ച് കുളിക്കാനോടി. അവന്റെ മനം നിറയെ പള്ളിയാണ്. സാധാരണ നിസ്‌കാരം കഴിഞ്ഞ് വരുമ്പോള്‍ കുറേ വെള്ളത്തുണിയും ഷര്‍ട്ടും തലപ്പാവും ധരിച്ച കുട്ടികള്‍ തന്നോട് ചിരിക്കാറുണ്ട്. നാണം കുണുങ്ങി ഞാന്‍ പിന്‍വലിയുംഇനി  ഞാനും അവരിലൊരാളാവുകയാണ് അല്‍പസമയത്തേക്കെങ്കിലും.!
      ഇങ്ങ് ഓഫീസ് മുറിയില്‍ റഹ്മയുടെ തല പുകയുകയാണു, എന്തു ചെയ്യും...? എന്തെഴുതും...ഒരുനല്ലകാര്യമാണെങ്കിലും ഉമ്മയിതറിഞ്ഞാല്‍.. ബാപ്പയറിഞ്ഞാല്‍.. വരുന്നിടത്തുവച്ച് കാണാം. 'അലല്ലാഹി തവക്കല്‍നാ'
അവളുടെ പേന ചലിക്കാന്‍ തുടങ്ങി.
     “ബഹുമാന്യ ഉസ്താദിന്...,
  ഇവനെ അങ്ങയുടെ ശിഷ്യനായി സ്വീകരിച്ചാലും, ഇശാ മഗ്‌രിബിനിടയിലെ സമയം ഇവനെ പള്ളിയിലയക്കാം.'
ബാക്കി ഭാഗം അവള്‍ അറബിയിലാണെഴുതിയത്. ഒന്നുമല്ല അത് ഷെബിമോന്‍ പോലുമറിയരുതെന്ന് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.    “ഷെബിന്‍ ബുദ്ധിമാനാണ്. ഇവനെ സല്‍പാതയില്‍ വളര്‍ത്തണം. ഉസ്താദ് ഏറ്റടുത്താലും,  മറ്റൊന്ന്, വായിച്ച് കഴിഞ്ഞ ഉടനെ ഉസ്താദ് ഈ കത്ത് നശിപ്പിക്കണം. ദുആ വസിയ്യത്തോടെ.."
ഇത്രയും എഴുതി ത്തീര്‍ന്നപ്പോള്‍ അവള്‍ക്കുതന്നെയല്‍ഭുതം, തനിക്കിത്ര നന്നായി അറബി അറുയുമോ എന്ന്. മദ്‌റസ പ്ലസ്ടു പൂര്‍ത്തിയാക്കിയതിന്റെ നേട്ടമാണിതെന്ന് ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ആത്മാനുഭൂതി.
    ചിന്തകള്‍ ചിറകടിച്ചു പറന്നുയരവെ, ഷെബി മോന്റെ വിളി വന്നു.
       'താത്താ എവിടെ '
  'മെല്ലെ.. ഇത് കീശയില്‍ വെച്ചോ ഉസ്താദിന് നല്‍കണം '
       'ഇതിലെന്താ ?'
  'അത് നിന്നെ നന്നായി പഠിപ്പിക്കാന്‍ ഉസ്താദിനുള്ള എഴുത്താ..'
ഷെബിമോന്റെ ആവേശം കണ്ട് അവള്‍ പ്രാര്‍ത്ഥിച്ചു പോയി.
    “സ്വീകരിക്കണേ നാഥാ ...”
   “ഈ കത്ത് എഴുതിയവള്‍ ബുദ്ധിമതിയാണ് പണ്ഡിതയും. അയമുക്കയുടെ കുടുംബത്തെ സത്യത്തിലേക്ക് തിരികെ നടത്താന്‍ ഒരു പക്ഷെ ഇവള്‍ക്ക് ആയേക്കാം. തീര്‍ച്ച....” ഉസ്താദ് തന്റെ മുന്നില്‍ നില്ക്കുന്ന കുരുന്നിലേക്ക് ആവര്‍ത്തിച്ച് നോക്കി. നല്ല ലക്ഷണമൊത്ത കുട്ടി, താഴ്മയും പ്രാപ്തിയും ഒരുപോലെ സംഗമിച്ച മുഖഭാവം.
ആദ്യ ക്ലാസ് എടുക്കുമ്പോള്‍ ഷെബിമോന്‍ ഉസ്താദിനെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു. ഇത്ത പറഞ്ഞുതന്ന കണ്ണിയത്തുസ്താദിനെയും ശംസുല്‍ ഉലമെയെയുമൊക്കെ അവന്‍ ഉസ്താദില്‍ ദര്‍ശിച്ച് കൊണ്ടിരുന്നു. അവന്റെ മനക്കോട്ടക്കുള്ളില്‍ അന്ന്തന്നെ ഉസ്താദ് സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
    ഇശാഅ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഷെബിമോന് ദൂരം കൂടിയ പോലെ. എത്ര നടന്നിട്ടും വീടെത്തുന്നില്ല. മനസ്സ് നിറഞ്ഞ് തുളുമ്പുകയാണ്. ഇത്തയോട് പറയാന്‍, പങ്കുവെക്കാന്‍ ഒത്തിരിയുണ്ട്.
അങ്ങ് വീട്ടില്‍ റഹ്മ കാതോര്‍ക്കുകയാണ് ഷെബിമോന്റെ 'ഇത്താ..' എന്ന നീട്ടിവിളി.

3-നബിദിനാഘോഷം...

  മാസം റബീഅ് വന്നണഞ്ഞു. മദ്‌റസയിലാകെ നബിദിനാഘോഷത്തിന്റെ ഒരുക്കങ്ങളാണ്. ദഫ് സംഘത്തിന് ഈണം പകരാന്‍ ഷെബിമോനും തെരഞ്ഞെടുക്കപ്പെട്ടു. സസന്തോഷം അവനത് സ്വീകരിച്ചു. ഒരു പ്രസംഗവും വേണെമെന്നായി അവന്റെ ആശ.
പതിവിലും കവിഞ്ഞ ആഹ്ലാദത്തോടെയാണവന്‍ മദ്‌റസ വിട്ടുവന്നത്.
    'ഇത്താ.. ദഫിന് പാട്ടു പാടാന്‍ എന്നോട് പറഞ്ഞിട്ടിണ്ട്, നിക്ക് പ്രസംഗവും വേണം, ഇത്ത എഴുതിത്തര്വോ?'
       'അല്‍ഹംദുലില്ലാഹ്... നന്നായി പാടണം, കേട്ടോ. ഞാനെഴുതിത്തരാം.'
സ്‌കൂള്‍ ബാഗെടുത്ത് പുറപ്പെടുമ്പോള്‍ അവന്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു.
   'ഞാന്‍ വരുമ്പോഴേക്ക് തരണേ'  
    ഷെബിന്‍ ദഫിന് പാടുമത്രെ.ഘോഷയാത്രയിലും അവന്റെ ശബ്ദമാധുര്യം അലയടിക്കും.ഉമ്മയും ബാപ്പയും അവന്റെ ഇക്കാമാരുമിത് കേട്ടാല്‍....!!   റഹ്മക്ക് എന്ത് ചെയ്യണമെന്നറിയുന്നില്ല. ദീര്‍ഘചിന്തക്ക് ശേഷം.അല്ലാഹ്..വരുന്നിടത്ത് വച്ച് കാണാം..റഹ്മയുടെ പേനചലിച്ചു തുടങ്ങി. പുണ്യറസൂലിന്റെ ജീവിതം വരച്ച് കാണിക്കുന്ന കൊച്ചു പ്രസംഗം ജന്മം കൊണ്ടു.
    പതിവിലും നേരെത്തെയാണ് ഷെബിന്‍ സ്‌കൂള്‍ വിട്ടു വന്നത്.
      'എന്തേ.. നേരെത്തെയെത്തിയല്ലൊ'
ഇത്തയുടെ ചോദ്യത്തിന് കിതച്ച് കൊണ്ടാണവന്‍ മറുപടി പറഞ്ഞത്.
     ' ഞാന്‍ ഓടുകയായിരുന്നു.എവിടെയെന്റെ പ്രസംഗം '
        'ചായകുടിക്ക് എന്നിട്ട് തരാം '
    'നിക്ക് ചായയൊന്നും വേണ്ട..'
    നിറഞ്ഞ ആഹ്ലാദത്തിലാണ് ഷെബിന്‍. അവന്റെ ആവേശം റഹ്മയെ പ്രവാചക പ്രേമത്തിന്റെ സ്വഹാബതന്‍ മാതൃകകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രവാചകരെ നെഞ്ചിലേറ്റാന്‍ സ്വഹാബ കാണിച്ച ആവേഷം , അവിടുത്തെ വുളൂഇന്റെ വെള്ളം സ്വഹാബ കോരിയെടുക്കുമായിരുന്നു. എന്തിനേറെ അവിടുത്തെ കഫം പോലും നിലം തൊടാറില്ല. അതിനുമുമ്പ് സ്വഹാബ അത് കൈക്കലാക്കി മുഖത്ത് പുരട്ടിയിട്ടുണ്ടാവും.  അംറുബ്‌നു ആസ്വ്(റ) പറഞ്ഞത്: അവിടെത്തോടുള്ള ആദരം കാരണം എനിക്കാമുഖമൊന്നിമവെട്ടാതെ നോക്കി സംതൃപ്തിയടയാന്‍ സാധിച്ചില്ല എന്നാണെല്ലൊ പ്രവാചക സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത മാതൃക കാണിച്ചവരാണവര്‍ ബഹുമാനത്തിന്റെയും. അവന്റെ ആനന്ദകാരണം തിരക്കി റഹ്മ ചോദിച്ചു.
      'എന്താ ഷെബി നിനക്കിത്ര ആനന്ദം'
          'അതോ നബിദിനം വരുന്നത് ഇത്തയറിഞ്ഞില്ലെ...'
     ' അതെ..'
          'നമ്മുടെ നബി ജനിച്ച ദിനമല്ലെ പ്രവാചക സ്‌നേഹം നെഞ്ചിലേറ്റെണമെന്നാ ഉസ്താദ് പറഞ്ഞത്, അതുതന്നെയാണിത്താ'
     'ആയിക്കോട്ടെ ചായകുടിക്ക്, നീ എന്താ ചായ കുടിക്കാത്തത് '
        'ആ.. ഞാന്‍ മറന്നതാ'
    മദ്‌റസാപുസ്തകത്തില്‍ നിന്ന് ഷെബി ദഫിന്റെ പാട്ടെടുത്തു. റഹ്മ അത് മറിച്ചു നോക്കി. ഇമ്പമാര്‍ന്ന ഇശല്‍. റഹ്മയിലെ 'ഗായികമൂളിപ്പാട്ടായ് രംഗത്തുവന്നു. എന്തൊരു രീതി! ഷെബിന് ആവേഷമായി. ഇത്ത പാടിത്തരണം. ഉസ്താദ് പാടിയതത്ര രസമില്ലായിരുന്നു..
    'ഉം.. ഉം ..ഞാന്‍ പാടില്ല '
        'പാടണം'
    അവസാനം മധുരമൂറും ഗാനപൈങ്കിളി ഓഫീസ് റൂമില്‍ തത്തിക്കളിച്ചു. ഷെബിന്‍ ആസ്വാദന ലോകത്ത് ലയിച്ച് ചേര്‍ന്നു.ഗാനം തീര്‍ന്നപ്പോഴാണ് അവന് ബോധോദയം വന്നത് .
      'ഇനി ഞാനുമങ്ങനെ പാടാം'.  ഷെബിയുടെ കിളിനാദം ഗാനമായുയരാന്‍ തുടങ്ങി.
റഹ്മമയുടെ ഇടപെടലുകളും തിരുത്തലുകളും നടന്നുകൊണ്ടേയിരുന്നു. എല്ലാം തീര്‍ന്നപ്പോള്‍ ഷെബിന്റെ ചോദ്യം
       'ഇത്തയൊരു പാട്ടുകാരിയുമാണല്ലേ ?'.
... ... ...
    റഹ്മ അടുക്കളയിലാണ്  പാചകലോകത്ത് അവളിലെ പ്രതിഭ കര്‍മ്മ നിരതയാണ്. അതിനിടെ മുറ്റത്ത് നിന്ന് ഷെബിന്റെ പാട്ട് കേട്ടു. ഉറക്കെയുറക്കെ പാടിയാസ്വദിക്കുകയാണവന്‍. ഓടിച്ചെന്ന് മെല്ലെയെന്ന് പറയാന്‍ നോക്കുമ്പോയേക്ക് ഫിറോസ് അതുവഴി വന്നു
      'എന്തടാ നീ പാടുന്നത്. ഇതെവിടുന്ന് കിട്ടി ?'.
    'എനിക്ക് ദഫിന് പാടാനുള്ള പാട്ടാ '.
ഫിറോസിന് കലികയറാന്‍ ഇതിലപ്പുറമെന്ത് വേണം
      'നിന്റെ ദഫ്...വലിച്ചെറിയെടതാ അത'.
    'ഇല്ല’
ഷെബിമോന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി. പക്ഷേ ഫിറോസ് പേപ്പര്‍ കയ്യിലാക്കി നിര്‍ലജ്ജം കഷ്ണംകഷ്ണമാക്കി.
ഷെബിമോന്റെ ഗാനമാധുരി അട്ടഹാസമായി മാറി. ഷെബിയുടെ കരച്ചില്‍ ആദ്യമായി കേള്‍ക്കുകയാണ്  റഹ്മ, അതും പ്രവാചക പ്രേമത്തിന്റെ പേരില്‍.!! റഹ്മക്കും നിയന്ത്രണം വിട്ട് തുടങ്ങി.
അടുപ്പിലെ തീക്കനലുകള്‍ക്ക് സാത്താന്‍ ഊതിയതാണോ എന്നറിയില്ല അതും ആളിക്കത്തുകയാണ്.
      'ജമാല്‍ക്കാ......ഞാനപ്പഴേ പറഞ്ഞതാ നിന്റെ പെമ്പറന്നോളെ അടക്കി നിര്‍ത്തണോന്ന് അവളെ പണിതന്നായിരുക്കുമിത്'.
ജമാല്‍ ഒന്നും പ്രതികരിച്ചില്ല.
റഹ്മ ദു:ഖിതയായ് വാതില്‍ ചാരി നില്‍ക്കുകയാണ്. ഷെബിന്‍ ഓടിവന്ന് കരഞ്ഞു പറഞ്ഞു 
    'ഇത്താ.. ന്റെ  പാട്ട് ഫിറോസ്‌ക കീറി  ഇത്ത എഴ്തിത്തരൂലെ'.
ഇത് കേട്ടാണ് ഉമ്മ അടുക്കളയിലേക്ക് വന്നത്.
        'എടീ.. ന്റെ മോനെ പെഴപ്പിക്കാന്‍ വന്നതാണൊടീ നീ്
റഹ്മ നിന്നു തരിക്കുകയാണ്. നിയന്ത്രണം നഷ്ടമാവുന്നു. ക്ഷമയുട കൈപ്പ് രുചിച്ച് തുടങ്ങിയപ്പോള്‍ അവര്‍ പ്രവാചകരെയോര്‍ത്താശ്വസിച്ചു. അവിടുത്തെ സ്വഹാബയെയുമോര്‍ത്ത്. അത്രയൊന്നും തനിക്കില്ലല്ലോ..
എന്നാലും അവളുടെ മനസകം ഒരു മറുപടി കണ്ടെത്തി. പക്ഷേ പറഞ്ഞില്ലെന്ന് മാത്രം 
    "അല്ല ഉമ്മാ.. നിങ്ങളെയും നിങ്ങളെ മക്കളെയും നന്നാക്കാന്‍ വന്നവളാണ് ഞാന്‍"

4-പരിഹാരം...
    ഷെബി മോന്റെ കരച്ചിലടങ്ങിയിട്ടില്ല. തേങ്ങിയിരിക്കുകയാണിപ്പോഴും. ഫിറോസ് പാട്ട് കീറിയിടുക മാത്രമല്ല നിന്റെ മദ്‌റസയില്‍പോക്ക് ഞാന്‍ നിര്‍ത്തുമെന്ന് വരെ ഭീക്ഷണിപ്പെടുത്തിയിട്ടിണ്ട്.  പാവം പിഞ്ചു മനസ്സ് വല്ലാതെ നൊമ്പരപ്പെട്ട് കാണും. ഇന്ന് പഠിക്കാനും വരുന്നില്ല. മൂകതയിലിരിപ്പാണ്.
      'മോനേ പഠിക്കണ്ടേ വാ..'
റഹ്മ തട്ടി വിളിച്ചു. മെല്ലെയെണീറ്റ് റഹ്മയുടെ മുമ്പില്‍ വന്നിരുന്നെങ്കിലും അവന്റെ ദുഖം മാറിയിട്ടില്ല.
      'ഇത്താ എനിക്ക് നബിദിനത്തിന് പാടണം'. ഇത് കേട്ട് റഹ്മക്കും സങ്കടം വന്നു. അറിയാതെ ഒരിറ്റ് കണ്ണ് നീര്‍ അടര്‍ന്ന് വീണു. ഇത് കണ്ട ഷെബിന്‍
    'ഇത്തയും കരയ്വാണോ'
    .'ഷെബീ നിനക്ക് എന്റെനാട്ടില്‍ നബിദിനത്തിന് ഒരവസരം ഉണ്ടാക്കിത്തരാം. നല്ലൊരു പ്രസംഗത്തിന്. പോരെ.'
     'അപ്പോ എനിക്ക് ദഫിന് പാടണ്ടേ.?  
    'അത്.. നിനക്ക് അടുത്തവര്‍ഷം പാടാം. ഇന്‍ശാഅല്ലാഹ്'.
മനസില്ലാ മനസോടെ ഷെബി സമ്മതിച്ചു. ഇത്തവണ നടക്കില്ലെന്ന് ഷെബിക്ക് ബോധ്യപ്പെട്ട പോലെ.
    നല്ല ഒരു പ്രസംഗമാവണം, നബിദിനാഘോഷത്തെ സംബന്ധിച്ച് തന്നെയാകാം,അതായിരിക്കും കൂടുതല്‍ ഗുണം.പക്ഷെ.. അത് ഞാനെഴുതിയാല്‍ പോര. പള്ളിയിലെ ഉസ്താദിനെ കൊണ്ടെഴുതിക്കണം. ഉസ്താദിനോട് കാര്യഗൗരവമറിയിക്കുകയും വേണം. റഹ്മ ഒരു പേപ്പറെടുത്ത് എഴുതാന്‍ തുടങ്ങി. അറബിയില്‍ തന്നെ.
    'ഇതെന്താ'
ഷെബിക്ക് കാര്യം പിടി കിട്ടിയില്ല.
    'ഇത് ഉസ്താദിന് കൊടുത്താല്‍ മതി. പ്രസംഗം ഉസ്താദ് തരും.'
  എഴുത്ത് വായിച്ച ഉസ്താദിന് കാര്യഗൗരവം മനസ്സിലായി. ഒരു ദിവസത്തിന് ശേഷം നല്ലൊരു പ്രസംഗം ഉസ്താദ് ഷെബിന് നല്‍കി. അതുമായി അവന്‍ റഹ്മയുടെ മുന്നിലെത്തി. ഓരോ വരികള്‍ കണ്ണോടിക്കുമ്പോഴും റഹ്മക്ക് ആവേശമേറി വന്നു. നബിദിനാഘോഷത്തെ സംശയലേശമന്യേ സമര്‍ത്ഥിക്കുന്നു. അഹ്‌ലുസ്സുന്നയുടെ ആദര്‍ശവീഥിയില്‍ ഉറച്ചു നില്‍ക്കണമെന്ന് ഊന്നിപ്പറയുന്ന പ്രഭാഷണം ശംസുല്‍ ഉലമാ(റ)യുടെ ഒരു വാക്കുദ്ധരിച്ച് സമാപിക്കുന്നു. നല്ല പ്രഭാഷണം. അതിന്റെ ഗൗരവത്തോടെ തന്നെ റഹ്മ അവനെ ചൊല്ലിപ്പഠിപ്പിച്ചു. 'ഇനിയിതുറക്കെ ചൊല്ലിപ്പഠിക്കരുതെ'ന്ന് ഉപദേശിക്കാനും മറന്നില്ല. 
    അടുത്ത ചൊവ്വാഴ്ച്ചയാണ് നബിദിനം. ഇനി നാല് ദിവസം മാത്രം ബാക്കി.ഷെബി മോന്‍ നന്നായൊരുങ്ങിയിട്ടുണ്ട്. പക്ഷെ തന്റെ നാട്ടിലെത്തിക്കിട്ടണമല്ലോ പ്രസംഗിക്കാന്‍. എങ്ങനെ കൊണ്ടു പോകും ഷെബിയെ. ഉമ്മയോടെന്തു പറയും റഹ്മ വഴി തേടുകയാണ്. നാളെ തന്നെ കൊണ്ടുപോകാന്‍ ബാപ്പ വരാമെന്ന് പറഞ്ഞതാണ്. ഉമ്മ സമ്മതിച്ചതുമാണ്. പക്ഷെ ഷെബിയെ എങ്ങനെ കൂടെ കൂട്ടും?
        'ഷെബീ... നാളെ ഞാന്‍ പോകും. നീയും എന്റെ കൂടെ വരണം.. ഉമ്മ സമ്മതിച്ചോളണമെന്നില്ല. അതിന് ഒരു വഴിയുണ്ട്.'
      'എന്താ വഴി... ?'.ഷെബിക്ക് ജിജ്ഞാസയേറി..
       'ഞാനും ഇത്താത്താന്റെ കൂടെ പോവ്വാന്ന് നീ പറയണം..'.
          'ഓ കെ..'.
    'സമ്മതിച്ചില്ലേല്‍ കരയണം... എന്നോട് ഉമ്മ ചോദിച്ചാല്‍ ഞാനും പോരണ്ടാന്ന് പറയും... നീ വീണ്ടും കരയണം... ബാക്കി ഞാനേറ്റു..'. 
ബുദ്ധിമാനായ ഷെബിന് കാര്യം പിടികിട്ടി. തനിക്ക് ഇത്തയുടെ നാട്ടില്‍ സംബന്ധിക്കാനുള്ള കുറുക്കു വഴി തേടുകയാണിത്തയെന്ന് മനസ്സിലാക്കാന്‍ അവനധികം സമയമെടുത്തില്ല. പിന്നെ ഇത്തയുടെ ബാപ്പയുടെ വരവും കാത്തിരിപ്പായി ഷെബിന്‍.
  ഫിറോസ് വീട്ടിലില്ലാത്ത സമയത്തു തന്നെയാണ് ബാപ്പ വന്നത്. റഹ്മ പോകാനിറങ്ങി. ഷെബിന്‍ പറഞ്ഞ പോലെ ഉമ്മയോട് സമ്മതം തേടി.
നീയിവിടെയിരുന്നോ എങ്ങും പോണ്ട. ഉമ്മയുടെ മറുപടി കേട്ട് ഷെബിന് ശരിക്കും കരച്ചില്‍ വന്നു. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഷെബിന്റെ ബാപ്പയിടപ്പെട്ടു.
        'മോന്‍ പോയ്‌ക്കോട്ടെ അവന്റെയൊരാഗ്രഹമല്ലെ..'.
    'നിങ്ങള്‍ക്ക് പറഞ്ഞാല്‍ മതി എന്റെ മോനില്ലാതെ ഞാനിരിക്കണ്ടെ..'.
ഉമ്മ മോനോടുള്ള സ്‌നേഹം തുറന്നുകാട്ടി.
    'റഹ്മയുടെ കൂടെയല്ലെ അവനൊന്നും പറ്റില്ല.. പൊയ്‌ക്കോട്ടെ.'
പിന്നെയൊന്നും നോക്കിയില്ല ഞാന്‍ പോവ്വ്വാന്നും പറഞ്ഞ് ഷെബിന്‍ ചാടിയിറങ്ങി. റഹ്മയുടെ ബാപ്പയുടെ കൈപിടിച്ച് നടന്ന് നീങ്ങി.
... ... ...
      മീലാദ് പ്രോഗ്രാമില്‍ ഷെബിന്‍ പ്രസംഗിക്കുകയാണ്.. ദൂരെയാണ് റഹ്മയെങ്കിലും നന്നായി കേള്‍ക്കുന്നുണ്ട്. ഘനഗംഭീരതയില്‍ കത്തിക്കയറിയ പ്രഭാഷണം.. സദസ്സ് നിശബ്ദമാണ് ഷെബി മോന്റെ വൈഭവത്തില്‍ ആകൃഷ്ടരായി. അനിയനോട് വീഡിയോ എടുക്കാന്‍ പറഞ്ഞിരുന്നു, ഭംഗിയായവന്‍ കൈകാര്യം ചെയ്യുന്നുണ്ട്.. ഇനിയതുമൊന്ന് കാണണം.. റഹ്മയുടെ മനസ്സ് മന്ത്രിച്ചു തുടങ്ങി. ജനപ്രശംസ നേടിയാണ് ഷെബിന്‍ മടങ്ങി വന്നത്. തിരികെ വീട്ടിലെത്തിയപ്പോള്‍ ഉമ്മയോട് പറയാന്‍ കൊതിയുണ്ടെങ്കിലും ഇത്ത വിലക്കിയത് കാരണം പറഞ്ഞില്ല, മദ്‌റസയില്‍ ഉസ്താദിനോടും കുട്ടികളോടുമൊക്കെ ആനന്ദം പങ്കിട്ടു.
    കമ്പ്യൂട്ടര്‍ റൂമില്‍ ആരുമില്ലാത്ത അവസരം നോക്കി റഹ്മ ഷെബിയുടെ പ്രഭാഷണസിഡിയിട്ടു. ഒരോ വാക്കുകളും കൂരമ്പുകണക്കെ തൊടുത്തെറിയുകയാണ് ഷെബിന്‍. പ്രസംഗമെഴുതിയ ഉസ്താദിന്റെ കഴിവിനപ്പുറം ഷെബിന്റെ പ്രഭാഷണ ചാരുതയും തെളിഞ്ഞ് കാണുന്നുണ്ട്. ഒന്നല്ല, രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ച് കേട്ടിട്ടും മതിവരുന്നില്ല. ഷെബിയുടെ പ്രഭാഷണത്തില്‍ മുഴുകി നില്‍ക്കേ ഉമ്മ മുറിയിലേക്ക് കയറി വന്നു.പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ റഹ്മ ഒന്ന് പരുങ്ങി. അപ്പോഴേക്ക് ഉമ്മ സിസ്റ്റത്തിന് മുമ്പിലെത്തിയിരുന്നു. എന്ത് ചെയ്യും..?  പരിഭ്രാന്തിക്കിടയില്‍ കൈതട്ടി മോണിറ്റര്‍ ഒഫായത് ഭാഗ്യം. ഇല്ലേല്‍ ഷെബിമോന്‍ പ്രസംഗിക്കുന്നത് ഉമ്മ കണ്ടിരുന്നേനെ. ഹെഡ്‌ഫോണുള്ളതിനാല്‍ ശബ്ദം കേള്‍ക്കില്ലെങ്കിലും കണ്ടിരുന്നെങ്കില്‍.! സുബ്ഹാനല്ലാഹ്.. റഹ്മ അറിയാതെ നിശ്വാസമിട്ടു.
അവളുടെ പരുങ്ങലില്‍ പന്തികേട് തോന്നി ഉമ്മ ചോദിച്ചു.
     'നിനക്കെന്തായിരുന്നെടി പണി ? ഞാന്‍ വന്നപ്പോള്‍ ഒരു ബേജാര്‍.?'
       'അത്.. ഇത്.. പെട്ടെന്ന് ഒഫായിപ്പോയി.. അതിന്റെ ബേജാറാണുമ്മാ...'.
          'ന്റെ കുട്ടിന്റെ കമ്പ്യൂട്ടര്‍ കേട് വര്ത്തിക്കോ നീ.. എനിക്കവന്‍ സലഫിന്റെ വയള് കാണിച്ച് തരണ സാധനാ അത്'
മുറുമുറുപ്പോടെ ഉമ്മ പുറത്ത് പോയി. 'അല്‍ഹംദുലില്ലാഹ് ഉമ്മാക്ക് കമ്പ്യൂട്ടററിയാത്തത് ഭാഗ്യം. സിഡി  കണ്ടിരുന്നെങ്കില്‍.. റഹ്മക്ക് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. ഇരുകയ്യുമുയര്‍ത്തി നാഥനോടവളിരന്നു. 'നാഥാ ഈ കാവല്‍ നിത്യമാക്കണേ അല്ലാ'. 
    സി ഡി യുള്ള കാര്യം ഷെബിന്‍ അറിഞ്ഞിരുന്നില്ല.. സംസാരത്തിനിടയില്‍ റഹ്മ അറിയാതെ പറഞ്ഞു പോയി. പിന്നെയവനത് കണ്ടേയടങ്ങൂ എന്നായി. അവന്റെ അവകാശം തന്നെയല്ലേ.. കാണിക്കണമെന്നുണ്ട്. പക്ഷെ... ഉമ്മയെങ്ങാനും ഇതു കണ്ടാല്‍... അതും ഷെബിനിരുന്ന് കാണുന്നത്. അവള്‍ ചിന്തയിലാണ്ടിരിക്കെ ഷെബിന്‍ മെല്ലെ എണീറ്റ് ഇത്തയുടെ റൂമില്‍ പോയി CD കൈയിലാക്കി കാഴ്ച തുടങ്ങി.
    അടുക്കളയില്‍ നിന്ന് ഉമ്മയുടെ വിളികേട്ടാണവള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
     'ഈ ഉപ്പേരി അടുപ്പത്തിട്ട് എവിടെയാടീ നീ'.
    ' ഞാനിതാ എത്തിയുമ്മാ.'..
പിന്നെ ഉമ്മയുമൊത്തുള്ള നാട്ടു വര്‍ത്തമാനത്തില്‍ ഷെബിന്റെ കാര്യമങ്ങ് മറന്ന് പോയി റഹ്മ.
    തന്റെ പ്രസംഗം എത്ര കണ്ടിട്ടും ഷെബിന്റെ പിഞ്ചു മനസിന് മതിവരുന്നില്ല. കേട്ടുകേട്ടങ്ങിരിക്കേ പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങി. മൊയ്തു മൊല്ലയുടെ ബാങ്കിന്‍ മധുരധ്വനി കാതില്‍ മുഴങ്ങിയപ്പോഴേക്ക് ഷെബിന് ഉസ്താദിനെ ഓര്‍മ്മ വന്നു. പിന്നെയവനൊന്നും നോക്കിയില്ല. നേരെ പള്ളിയിലോട്ട്. അവന്റെ മനസ്സില്‍ ഉസ്താദും പള്ളിയും ദര്‍സും അത്രമാത്രം സ്ഥാനം പിടിച്ചിരുന്നു.
    ഭക്ഷണം വിളമ്പിവെച്ചിട്ടും കഴിക്കാന്‍ വരാത്ത പ്രിയതമനെ തേടി റഹ്മ കമ്പ്യൂട്ടര്‍ റൂമിലെത്തി. കുശലം പറഞ്ഞ് കേറിച്ചെന്ന അവള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. അവളുടെ ശരീരത്തിലൂടെ കൊള്ളിയാന്‍ വീശി. ഷെബിമോന്റെ പ്രസംഗം കണ്ട് ഭര്‍ത്താവിരിക്കുന്നു !! രക്തപ്രവാഹത്തിന് വേഗതയേറി. നിയന്ത്രണം നഷ്ടപ്പെട്ട അവള്‍ മൌസ് കീഴടക്കാന്‍ ശ്രമിച്ചു. പക്ഷെ.. പ്രിയതമന്‍ കൈക്ക് പിടിച്ചു. എന്തൊക്കെയോ പറയാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ...

5-തിരിച്ചറിവ്
    ജമാല്‍ ആകെ മൂകനാണ്. ഭക്ഷണംകഴിച്ചില്ല. 'കഴിക്കൂ..' എന്ന് പറയാന്‍ റഹ്മക്കും ധൈര്യമില്ല. പ്രിയതമയോട് ഒരു വാക്കു പോലുമുരിയാടാതെ ജമാല്‍ തിരിഞ്ഞ് കിടന്നു. ഷെബിമോന്റെ വാക്കുകള്‍ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ടയാളില്‍. ഷെബിമോന്‍ പറഞ്ഞ ഓരോ ചോദ്യങ്ങളും രാജവെമ്പാലകളായി ജമാലിന് മുന്നില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ്.
            "നബിദിനാഘോഷം പാടില്ല, അത് അനിസ്ലാമികമാണ് എന്ന് പറയാന്‍ ഖുര്‍ആന്‍, ഹദീസില്‍ നിന്ന് ഒരു തെളിവെങ്കിലും കൊണ്ടുവാ.." എന്ന ഷെബിയുടെ വെല്ലുവിളി സിരകളിലേക്കടിച്ചു കേറി. നന്നായി ചിന്തിപ്പിച്ചു. മുന്‍ഗാമികള്‍ ചെയ്യാത്തതൊന്നും പാടില്ലെന്ന വാദം മൗഢ്യമാണെന്ന് സലക്ഷ്യം ഷെബിന്‍ സമര്‍ത്ഥിച്ചത് തന്നെയല്ലേ സത്യമെന്ന ചോദ്യം മനതാരില്‍ നിന്ന് ഉറഞ്ഞ് തുള്ളുകയാണ്. എത്രയടക്കിയിട്ടുമടങ്ങാതെ പൂര്‍വ്വപ്രതാഭത്തോടെ വീണ്ടുമുയരുന്നു. അങ്ങനെയങ്ങനെ പലതും പലതും. എത്രയായിട്ടും ഉറക്കം വരുന്നില്ല. ഇടക്ക് തിരിഞ്ഞ് റഹ്മയെ നോക്കി അവള്‍ നല്ല ഉറക്കമാണ്. പക്ഷെ ജമാലിന്റെ ചിന്തകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഷെബിന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍... അതു മനസിള്‍ തുളച്ചു കേറിയിട്ടുണ്ട്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ മനസ്സ് ഞെരിഞ്ഞമരുകയാണ്. ഇല്ല.. ഇനി തനിക്ക് നിലനില്‍പ്പില്ല, ഷെബിന്‍ പറഞ്ഞിടത്ത് തന്നെയാണ് കാര്യം... ജമാലിന്റെ മനസ്സ് തിരുത്തിത്തുടങ്ങി..അപ്പഴും ഷബിന്റെ അവസാന വാക്കുകളാണ് ജമാലിന് തികട്ടി വരുന്നത്.
        'സമസ്തയുടെ എഴുപതാം വാര്‍ഷികത്തില്‍ ബഹുമാനപ്പെട്ട ശൈഖുനാ ശംസുന്‍ ഉലമാ (റ) പറഞ്ഞ ഒരു വാചകമുണ്ട് അത് നിങ്ങളുടെ ഓരോരുത്തരുടെയും ചിന്തയിലേക്ക് കൈമാറി ഞാന്‍ അവസാനിപ്പിക്കാം "അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്ത് എന്നത് ഇസ്ലാമിലെ കേവലമൊരു വിഭാഗീയ ചിന്താഗതിയല്ല,മിറച്ച് ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപമാണത്.." ഷെബിന്നത് പറയുമ്പോള്‍ വല്ലാത്തൊരു ഭാവമായിരുന്നു. സത്യത്തിന്റെ,നേരിന്റെ വെളിച്ചം അവന്റെ കൊച്ചുമുഖത്ത് അഭംഗുരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
തന്റെ മനസ്സില്‍ വേരൂന്നിയിരുന്ന പിഴച്ച ചിന്താധാരകള്‍ക്കു തിരുത്തിന്റെ തിരികൊളുത്തി അിറയാതെയറിയാതെ ജമാല്‍ ഉറക്കിന്റെ മായാലോകത്തേക്ക്..
    സുബ്ഹിയോടടുത്ത് റഹ്മ തഹജ്ജുദ് നിസ്‌കരിക്കാനെണീറ്റപ്പോള്‍ ഭര്‍ത്താവിനെ കാണുന്നില്ല.! ഇതെന്തുപറ്റി നാഥാ.. രാത്രി താനുണര്‍ന്നപ്പോള്‍ അവര്‍ ഉറങ്ങാതെ ചിന്തയിലാണ്ടുകിടക്കുന്നത് കണ്ടിരുന്നു.ഒന്നും ചോദിക്കാന്‍ മനസ്സിന് ധൈര്യം ലഭിച്ചുമില്ല ഇപ്പോഴെവിടെ..? നാഥാ നീ തുണക്കണേ നാഥാ.. സത്യ വഴിയില്‍ വഴി നടത്തല്ലാഹ്..
ഇരുളിന്റെ നിശബ്ദദക്കു  പകിട്ടേകി സുബ്ഹി ബാങ്കു മുഴങ്ങി. റഹ്മ സുബ്ഹി നിസ്‌കരിച്ചു അല്‍പം ഖുര്‍ആനോതി. എന്നിട്ടും പ്രിയതമനെ കാണുന്നില്ല! ഉമ്മയെങ്ങാനും എണീറ്റ് മകനെ ചോദിച്ചാല്‍ താനെന്ത് പറയും?.. റഹ്മയുടെ മനസകം വിറക്കാന്‍ തുടങ്ങി. ഒന്നും കാണാനാവുന്നില്ല വെളുക്കുന്നേയുള്ളൂ..തിരികേ വന്ന് ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു. 'ഇന്നലത്തെ സംഭവത്തില്‍ തന്നോട് പിണങ്ങി അരുതാത്തത് വല്ലതും.?'      'ഇല്ല, അത്തരക്കാരനല്ല വിവേകിയാണ്'. റഹ്മയുടെ ചിന്തകള്‍  ചിന്നിച്ചിതറിത്തുടങ്ങി. അവ വീണുടഞ്ഞിടത്ത് കൊച്ചു കൊച്ചു പുല്‍ചെടികള്‍ മുളച്ചു പൊങ്ങുന്നുണ്ട്. പക്ഷേ.. അവക്കൊന്നും റഹ്മയെ വഹിക്കാനുള്ള പ്രാപ്തിയില്ലായിരുന്നു. ഒന്നു സ്പര്‍ശിക്കുമ്പോഴേക്ക് തകര്‍ന്നു വീഴുകയാണവ.
ചിന്നിച്ചിതറിയ ചിന്തകള്‍ക്കുമീതെ ഉറക്കിന്റെ മന്ദമാരുതന്‍ തഴുകിത്തലോടിയതേയുള്ളൂ.. അപ്പോഴേക്കൊരു സലാം 
     'അസ്സലാമു അലൈകും..' 
    റഹ്മ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയതമന്‍ വാതില്‍ക്കല്‍ നില്ക്കുന്നു നിറപുഞ്ചിരിയോടെ. അങ്കലാപ്പു വിട്ടുമാറാതെ റഹ്മ പരുങ്ങുകയാണ്.
      'എന്തേ.. ന്റെ സലാം മടക്കില്ലെന്നാണോ?..'
അപ്പോഴാണ് റഹ്മക്ക് സലാം മടക്കണമെന്ന ബോധം വന്നത്.
     'വ അലൈകുമുസ്സലാം വറഹ്മതുല്ലാഹ്..'
റഹ്മയുടെ ചാരത്ത് ചുമലില്‍ കൈവെച്ചിരുന്ന് ജമാല്‍ ചോദിച്ചു. 
     'പറയൂ റഹ്മാ.. ഷെബിമോന്‍ എവിടുന്നു പ്രസംഗിച്ചതാണത്?..' 
സ്‌നേഹത്തിലും തലോടലിലും ഒരു മാറ്റത്തിന്റെ ഗന്ധമുണ്ടെങ്കിലും റഹ്മക്ക് വിശ്വസിക്കാനായില്ല. അവള്‍ തിരിച്ചു ചോദിച്ചു
        'അല്ല നിങ്ങളിപ്പോള്‍ എവിടുന്നാ വരുന്നേ..'
  'അതു ഞാന്‍ പറയാം നീയിതു പറ..'
        'ഇല്ല അതുപറയാതെയിതുപറയില്ല..' 
അവസാനം ജമാല്‍ കീഴടങ്ങി. 
   'ഞാന്‍ പള്ളിയിലെ ഉസ്താദിന്റടുത്ത് നിന്നാ..'
     'ഹേ..അതേയോ..?'
 റഹ്മ അത്ഭുത പരതന്ത്രയായി ജമാലിനെ നോക്കി. അവളുടെ മുഖത്ത് പുഞ്ചിരിവിരിഞ്ഞത് അപ്പോഴാണ്. ഇതുവരെ കെട്ടിക്കിടന്ന ശ്വാസങ്ങളെല്ലാം പുറത്തുപോയതും.
    'എന്നാല്‍ ഞാന്‍ പറയാം..'
 ഭര്‍ത്താവിന്റെ മനോനില മനസ്സിലാക്കിയ റഹ്മ പറയാന്‍ തുടങ്ങി.
     'എന്റെ നാട്ടിലെ മീലാദ് പ്രോഗ്രാമിലാണ്. ഇവിടെ സമ്മതിക്കില്ലാന്ന് ഹിറോസ് പറഞ്ഞപ്പോള്‍...'
        'മതി മതി..എല്ലാം ഞാനറിഞ്ഞിട്ടുണ്ട്, ആദ്യമുസ്താദ് പറഞ്ഞില്ലെങ്കിലും പോരാന്‍ സമയത്ത് ഞാന്‍ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്,സല്‍പാഥയില്‍ ലയിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ഉസ്താദ് എല്ലാം പറഞ്ഞ് തന്നിട്ടുണ്ട്. നിന്നില്‍ നിന്ന് ഒന്ന് കേള്‍ക്കണമെന്ന ആഗ്രഹത്താല്‍ ചോദിച്ചതാണ്.ഏതായാലും നീയെനിക്കൊരു റഹ്മത്ത് തന്നെയാണ് റഹ്മാ..'
റഹ്മ ചിരിച്ച് തലയാട്ടി.
  ബിദ്അത് വഴിമാറിയ തന്റെ പ്രിയതമന്റെ മുഖത്ത് നോക്കുമ്പോള്‍ റഹ്മക്ക് വല്ലാത്തൊരനുഭൂതി. ഇതു വരെ താന്‍കണ്ട ജമാല്‍ക്കയല്ലിത്. ഇത് പുതിയൊരു ജമാല്‍ക്ക. റഹ്മ ജമാലില്‍ ലയിച്ചിരിക്കേ അടുക്കളയില്‍ നിന്ന്ഉമ്മയുടെ വിളി വന്നു
     'എടീ വന്ന് ചായയുണ്ടാക്കെടീ..ഓളും കെട്ട്യോനും സൊറച്ചിരിക്ക്വാ..രാവിലെതന്നെ.'
റഹ്മ ചാടിയെണീറ്റ് പ്രിയതമനോട് വിടചോദിച്ചു നീങ്ങി, അടുക്കളയിലേക്ക്.. പാത്രങ്ങള്‍ കലപിലകൂട്ടും പോര്‍ക്കളത്തിലേക്ക്. 

6-പൊളിച്ചെഴുത്ത്...
    ഇന്ന് നമ്മുടെ പള്ളിയില്‍ ജുമുഅഃക്ക് കൂടണം. ഇവിടെ നിന്നാല്‍ അവരെ കൂടെ പോകേണ്ടി വരും. അതു കൊണ്ടു ഞാനിറങ്ങ്വാ'.
പത്ത് മണിക്കേ ജുമുഅഃക്കിറങ്ങിയ ജമാലിന്റെ വാക്കുകള്‍ റഹ്മയെ ആനന്ദഭരിതയാക്കി. തന്റെ നിരന്തരമായ ദുആക്ക് നാഥന്‍ ഉത്തരം നല്‍കിത്തുടങ്ങിയിരിക്കുന്നു. ഇനി ഫിറോസും ഉമ്മയും ബാപ്പയും കൂടെ.. യാറബ്ബീ...
മൂന്ന് അല്‍കഹ്ഫ് ഓതിത്തീര്‍ന്നു. സ്വലാത്തിന്റെ ഏട് ബുദ്ധിമുട്ടിയാണെങ്കിലും മുഴുവനും ചൊല്ലിത്തീര്‍ത്തു. ഉസ്താദുമായി അല്‍പ സമയം സംസാരിക്കാന്‍ അവസരം കിട്ടി... ജമാല്‍ സര്‍വ്വസംതൃപ്തനാണ്. മുജാഹിദ് പള്ളിയിലെ ശിര്‍ക്കന്‍ പ്രസംഗത്തിന്റെ പതിന്മടങ്ങ് പ്രതീതി... താനിന്ന് സല്‍സരണിയിലെ കണ്ണിയാണെന്ന് കൂടെ ഓര്‍ക്കുമ്പോള്‍ ജമാലിന് സംതൃപ്തി ഏറുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേട്ട തനതുശൈലിയിലെ അറബി ഖുതുബ കേട്ടപ്പോള്‍ ബാല്യകാലം സ്വപ്നങ്ങളായി തികട്ടിവന്നു. ജുമുഅഃക്കു ശേഷം ഉസ്താദിന്റെ ചെറിയൊരു പ്രസംഗവുമായപ്പോള്‍ പൂര്‍ണ്ണ സംതൃപ്തനായി ജമാല്‍ വീട്ടിലേക്ക് മടങ്ങി.
    ടൗണില്‍ മുജാഹിദ് വിഭാഗത്തിന്റെ പ്രസംഗമുണ്ടിന്ന്. കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കിലും ഫിറോസ് സ്വാഗതമാണെന്നറിഞ്ഞപ്പോള്‍ വന്നതാണ്. അവനെ ഈ വഴിക്ക് കൊണ്ടുവന്നാലേ ഉമ്മയെയും ബാപ്പയെയും ഈ വഴിക്ക് കിട്ടുകയുള്ളൂ. അവരെ പിഴപ്പിച്ചതും അവന്‍ തന്നെയാണല്ലോ. ഞാനെന്റെ ലോകത്ത് തനിച്ചായിരുന്നല്ലോ. പീടികത്തിണ്ണയില്‍ തൂണും ചാരിയിരിക്കുന്ന ജമാലിന്റെ മനസ്സ്  എന്തൊക്കെയോ തീരുമാനിച്ചുറച്ചിട്ടുണ്ട്.
    ഫിറോസ് സ്വാഗതഭാഷണം തുടരുകയാണ്. പഴയ പഴകിപ്പുളിച്ച ആരോപണങ്ങളും വാദഗതികളും തന്നെയാണവനുദ്ധരിക്കുന്നത്. ഇവയ്‌ക്കെല്ലാം ചുട്ടമറുപടി ഷെബി മോന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തനിക്കപ്പോള്‍ വലിയ റോളൊന്നുമുണ്ടാവില്ല. ജമാല്‍ പരിപാടി കഴിയാന്‍ കാത്തിരിക്കുകയാണ്.
     ജമാല്‍ക്ക കൈ പിടിച്ച് കൊണ്ടു വന്നപ്പോള്‍ ഫിറോസിന് പിടുത്തം കിട്ടിയില്ല. ഇതെങ്ങോട്ടാണെന്ന്. കസേരയും സ്റ്റൂളുമെടുത്ത്‌വെക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇക്ക കൂട്ടാക്കിയില്ല. ഒന്നും മിണ്ടാതെ ഇക്ക കാറോടിക്കുകയാണ്, വീട്ടിലേക്കുള്ള റോട്ടിലേക്ക് തിരിഞ്ഞപ്പോള്‍ അവന് പരിഭ്രാന്തിയേറിവീട്ടിലാര്‍ക്കെങ്കിലും വല്ലതും... ഇക്കയുടെ മുഖത്തും എന്തോ ഗൗരവം കളിയാടുന്നുണ്ട്.
വീട്ടുപടിക്കല്‍ വണ്ടി ബ്രേക്കിട്ടപ്പോഴും പ്രശ്‌നം മനസ്സിലാവുന്നില്ല. ഇവിടെയൊന്നും കാണാനില്ലല്ലോ?
        'എന്താ ജമാല്‍ക്ക.. എന്നെയിത്ര തിരക്കിട്ട് വിളിച്ചോണ്ടു വന്നേ'
 നീണ്ട മൗനത്തിന് വിഘ്‌നമേകി ഫിറോസ് ചോദിച്ചു.
          ' നീ ഇങ്ങ് വാ.. ഞാന്‍ കാണിച്ചു തരാം..'
അവന്റെ കൈപിടിച്ച് ജമാല്‍ കമ്പ്യൂട്ടര്‍ റൂമിനകത്ത് കേറി, ഷല്‍ഫിലെ ഒരപരിചിത സി.ഡി സിസ്റ്റത്തിലിടുന്നത് നോക്കി നില്‍ക്കുകയാണ് ഫിറോസ്.
ഒന്നും മനസ്സിലാവുന്നില്ല... എന്താണ് സംഭവിക്കാന്‍ പോകുന്നത്.?  ഇക്ക വാതില്‍ അകത്തേക്ക് കുറ്റിയിട്ടപ്പോള്‍ ഫിറോസിന് ആകാംക്ഷയും ഒപ്പം ഉള്‍ഭയവും വലിഞ്ഞു കേറി.
അല്‍പ നിമിഷത്തിന് ശേഷം സ്‌ക്രീനില്‍ ഷെബി മോന്‍ തെളിഞ്ഞു വന്നു. വെള്ളത്തുണിയും തൊപ്പിയും ധരിച്ച അവന്‍ ഗംഭീര പ്രഭാഷണത്തിലാണ്.
കാണേണ്ട താമസം ഫിറോസ് ആക്രോഷിച്ചു.
        ' ഉം... നിന്റെ കെട്ട്യോളെ പണിയായിരിക്കും ഇത്.. ഉറപ്പാ.'
    'മിണ്ടരുത്... ഇരുന്ന് ശ്രദ്ധിച്ചു കേള്‍ക്ക'
ജമാല്‍ക്കയില്‍ നിന്ന് ഇത്ര ഗൗരവമായ പ്രതികരണം ഇതാദ്യമാണ്. മെല്ലെ ഇരുന്ന് കേള്‍ക്കാന്‍ തുടങ്ങി. തന്റെ നിഖില ന്യായങ്ങളും ഷെബിമോന്‍ പൊളിച്ചെറിയുന്നു. ഇത്ര കൃത്യമായി, ഭംഗിയായി.
ഷെബി മോന്റെ വാക്കുകള്‍ ശരങ്ങള്‍ കണക്കെ ഫിറോസിന്റെ കര്‍ണ്ണപുടത്തിലേക്ക് തുളച്ചു കയറുകയാണ്. അവയ്ക്ക് തന്റെ മനതാരിലേക്ക് വഴികാണിച്ചത് ആരാണാവോഎല്ലാം ചെന്നടിയുന്നത് അവിടെയാണ്. ഷെബി തന്റെ മനസ്സ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സകല പ്രതിരോധഭിത്തികളും തകര്‍ത്തെറിഞ്ഞ് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഷെബിന്റെ ഒളിയമ്പുകള്‍ ഫിറോസിന്റെ കൈകാലുകളില്‍ വിറയലുളവാക്കി. കസേരയിലിരുന്നിട്ടും തനിക്ക് സമനില തെറ്റുന്നു. ഇടക്ക് ജമാല്‍ക്കയുടെ മുഖത്തേക്ക് ദയനീയമായൊന്ന് നോക്കി.
      'ഉം.. കേട്ടോളൂ.'
 ജമാല്‍ക്കയുടെ വാക്കുകള്‍ അവനെ വീണ്ടും ഷെബിയിലേക്ക് തിരിച്ച് വിട്ടു. 
    ഫിറോസ് കീഴടങ്ങിത്തുടങ്ങിയിട്ടുണ്ട്. തന്റെ ചിന്തയിലെ, ആശയത്തിലെ വക്രതകള്‍ വെളിച്ചത്തായതിന്റെ സൂചനകള്‍ മുഖത്ത് തെളിയുന്നുണ്ട്. കീഴടങ്ങലിന്റെയും അംഗീകാരത്തിന്റെയും ഭാവഭേദങ്ങള്‍ മുഖത്ത് തെളിഞ്ഞപ്പോള്‍ ജമാലിന് പ്രതീക്ഷയേറി.
ഷെബിന്റെ അവസാന വാക്കുകള്‍ക്ക് ഫിറോസ് കാതുകൊടുത്തിരുന്നപ്പോള്‍ ശരിക്കും ബോധ്യമായി. മാറ്റത്തിന്റെ അലയൊലി അവന്റ മനസ്സിലും മുളപൊട്ടിയെന്ന്.
        'കഴിഞ്ഞോ?'  എന്ന ഫിറോസിന്റെ ചോദ്യം ജമാലിനെ അത്ഭുത പരതന്ത്രനാക്കി.
    'ഒന്ന് കൂടെ കേട്ടോളൂ'
 ഗുരു മുമ്പിലെ ശിഷ്യനെപ്പോലെ ഫിറോസ് വീണ്ടും കേള്‍ക്കുമ്പോള്‍ ജമാല്‍ പ്രാര്‍ത്ഥനയിലാണ്. 
    'നാഥാ... അനിയന് നേര്‍വഴി കാണിക്കണേ.. അങ്ങനെ ഉപ്പാക്കും ഉമ്മാക്കും.'
... ... ...
    ഉസ്താദിന്റെ അടുത്തേക്ക് പോകുമ്പോഴും ഫിറോസിന്റെ മനസ്സ് ഇളകിക്കൊണ്ടു തന്നെയാണ്.
      ' എന്നാലും മറ്റുള്ളതൊക്കെ ഇക്കാ.. 'ഇസ്താഗാസ'..?
          'വാ.. ഒക്കെ ഉസ്താദിനോട് ചോദിക്കാം. എല്ലാം തീര്‍ന്നിട്ട് പോന്നാല്‍ മതിയിനി.'
കാല്‍ കഴുകി പള്ളിയിലേക്ക് കയറുമ്പോള്‍ ഫിറോസിന് ഭയമേറുകയാണ്. ഇന്നലെ വരെ താന്‍ പരിഹസിച്ച് നടന്ന ഉസ്താദിന്റെ മുമ്പിലേക്ക്. ജമാല്‍ക്കയുടെ കൈ മുറുകെ പിടിച്ച് ആശ്വാസം കൊള്ളുകയാണവന്‍.
        'എന്നാലും ഉസ്താദേ, ആ ഇസ്തിഗാസയിലെ ആ സംശയം എനിക്ക് മാറിയിട്ടില്ല'
        ' ഇസ്തിഗാസയോ? അതൊരു വിഷയമേ അല്ലന്നേ..'
' അതെന്താ' അവരുടെ ആളുകള്‍ക്ക് തന്നെ അവര്‍ ആരോപിക്കുന്ന ശിര്‍ക്കാരോപണത്തില്‍ ദൃഢതയില്ല'
'എന്താ ഉസ്താദേ അങ്ങനെ പറയാന്‍്'
        ' ഇസ്തിഗാസ ചെയ്യുന്ന നമ്മോടവര്‍ സലാം പറയുന്നില്ലേ, നമ്മെത്തുടര്‍ന്ന് നിസ്‌കരിക്കുന്നില്ലേ. വിവാഹബന്ധത്തിലേര്‍പ്പെടുന്നില്ലേ.
        'ഉം ശരിയാ.'     ഫിറോസിന് ആകാംശയേറി.
    'മുശ്‌രിക്കാണ് നാമെന്ന് വിശ്വാസമുണ്ടേല്‍ അവരിത് ചെയ്യ്വോ?'
          'ഇല്ല..ശരിയാണ്.. ഞാനിത്രനാള്‍ ഇത്ചിന്തിച്ചിരിന്നില്ല'   ഫിറോസിന് ശങ്ക വഴിമാറി.
           'അതുതന്നെയാണ് അവര്‍ ചെയ്യാര്‍. മുജാഹിദിലേക്ക് ചാഞ്ഞാല്‍ ആദ്യം നമ്മുടെ ചിന്ത ഇബ്‌നുതൈമിയ്യക്കും ഇബ്‌നു അബ്ദുല്‍ വഹാബിനും പിന്നെ കുറച്ച് മൗലവിമാര്‍ക്കും മുമ്പില്‍ പണയം വെപ്പിക്കും...'
        'ആ.....'
           'പിന്നെയിതു തിരിച്ചറിയാതിരിക്കാന്‍ മൈക്ക് കെട്ടി വിളിച്ച് കൂവുകയും ചെയ്യും.  രണ്ട് കാലിനുമാവതില്ലാത്തവന്‍ ഒറ്റക്കാലനെ ഓട്ടത്തിന് വെല്ല്‌വിളിക്കും പോലെ..'
    ഉസ്താദിന്റെ മുമ്പില്‍ തന്റെ ഓരോ ചോദ്യങ്ങളും ഫിറോസ് തുറന്നിട്ടു. ഓരോന്നിനും സമ്പൂര്‍ണ്ണ മറുപടി ലഭിച്ചപ്പോള്‍ കൂടുതല്‍ കൂടുതല്‍ ചോദിക്കാന്‍ താത്പര്യമായി. എല്ലാം തുറന്നു ചര്‍ച്ച ചെയ്തു.. ഇപ്പോള്‍  മനസിനെന്തോ.. വല്ലാത്തൊരുഭൂതി, താനിത്രനാള്‍ പേറിനടന്നത്, ഊണും ഉറക്കവമൊഴിച്ചദ്ധ്വാനിച്ചത്, തിന്മയുടെ പടുകുഴികളിലായിരുന്നെന്ന് തിരിച്ചറഞ്ഞപ്പോള്‍ അവയോട് വല്ലാത്ത അമര്‍ഷം.
ഫിറോസ് ഉസ്താദിനെ കണ്ണെടുക്കാതെ നോക്കിയിരിപ്പാണ് ആ ജ്ഞാന ഗോപുരത്തിന്റെ ഓജസ്സില്‍ നിന്ന് പ്രഭ തേടുകയാണവന്‍.
എല്ലാറ്റിനും സാക്ഷിയായി ഇരിപ്പാണ് ജമാല്‍ക്ക..
ഉസ്താദിന്റെ മുന്നില്‍നിന്ന് പിരിയാന്‍ ഫിറോസിന് മനസ്സ് വരുന്നില്ല. പക്ഷെ ഇനിയെന്ത് ചോദിക്കാന്‍..? എല്ലാം തീര്‍ന്നു. മനതാരില്‍ ശാന്തി പരന്നൊഴുകുകയാണിപ്പോള്‍. ഫിറോസിന്റെ മൗനം ദീര്‍ഘമായപ്പോള്‍ ഉസ്താദ് ഇടപെട്ടു...
    'ഇനിയെന്തുണ്ട് പറ....'
ഫിറോസിന്റെ മറുപടി പെട്ടെന്നായിരുന്നു. 
     'ഒന്നുമില്ല, ഉസ്താദ് ദുആ ചെയ്യണം.'
     'ഇന്‍ശാ അല്ലാഹ്... ഞങ്ങളൊക്കെ ദുആയിലായിരുന്നു. പ്രത്യേകിച്ച് നിന്റെ ഇക്കയുടെ ഭാര്യയും. അതിന്റെയൊക്കെ ഇജാബതു തന്നെയാണ് നിങ്ങളുടെ ഹിദായത്ത്.'
 ഇത്തയെ ഇത്രനാള്‍ വെറുപ്പോടെയാണ് കണ്ടിരുന്നത്. ഇതു കേട്ടപ്പോള്‍ ഫിറോസിന് അലിവ് തോന്നിത്തുടങ്ങി...
        'എന്നാലിനി വീട്ടില്‍പോയി ചായ കുടിക്കിന്‍... സമയമൊട്ടായല്ലോ സുബ്ഹിക്കിരുന്നതല്ലേ നാം.'
ഫിറോസിനും ജമാലിനും ചായ ഓര്‍മ്മ വന്നത് തന്നെ അപ്പോഴാണ്.
സലാം പറഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ഉസ്താദ് ഇരുവര്‍ക്കും ഓരോ തൊപ്പിനല്‍കി. ഇതിട്ട് പോയ്‌ക്കോളൂ.. സുന്നത്താണ്. ആവേശ പൂര്‍വ്വം ഫിറോസ് അതേറ്റുവാങ്ങി. ഉസ്താദ് തന്നെ തലയിലിട്ട് തരണമെന്നായി ഫിറോസിന്. കാറില്‍ നിന്നിറങ്ങുമ്പോള്‍ ഫിറോസിന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുംപോലെ. ഇക്കയുടെ കൈപിടിച്ചാണവന്‍ അകത്തേക്ക്കയറിയത്. ഉമ്മയെ നീട്ടിവിളിക്കാനും മറന്നില്ല.
അവരെ കണ്ടതും ഉമ്മാക്ക് വിശ്വസിക്കാനായില്ല... ഹേ.. ഇതെന്തു പറ്റി മക്കളേ... തൊപ്പിയിട്ട്.!! നിങ്ങള്‍ സുന്ന്യായോ !?

7-അണിചേരുന്നു...
    മറുപടിയൊന്നും പറയാതെ ഉമ്മയെ പിടിച്ച് കൊണ്ട് വന്ന് കമ്പ്യൂട്ടറിന് മുമ്പിലിരുത്തിയത് ഫിറോസാണ്. ശബ്ദം കേട്ട് ബാപ്പയും വന്നു. ഷെബിമോന്റെ പ്രസംഗം ഇരുവരും സാകൂതം ശ്രവിക്കുകയാണ്. ഇടക്ക് ഫിറോസ് തന്റെ വക വിശദീകരണവും നല്‍കുന്നുണ്ട്.
          'അപ്പോള്‍ നിങ്ങള്‍ സുന്ന്യായില്ലേ......'
     'അതെ ഉമ്മാ....'
ജമാലാണ് മറുപടി പറഞ്ഞത്.
        'എന്നാല്‍ ഞാനും സുന്ന്യാ... ന്റെ ഷെബി മോന്‍ പറഞ്ഞതെന്ന്യാ ശരി... അല്ലേലും ന്റെ കുട്ടി നല്ല കുട്ട്യാ... അവനെ എനിക്കറ്യാ....'
ഉമ്മ ഷെബിമോനില്‍ അഭിമാനിക്കാന്‍ മറന്നില്ല. അല്‍പമൊന്ന് ശങ്കിച്ചു നിന്നെങ്കിലും ഫിറോസിന്റെ വിവരണത്തിന് മുമ്പില്‍ ബാപ്പയും പത്തിമടക്കി.
അതങ്ങനെയാണല്ലോ ഉമറുബ്‌നു ഖത്താബ് മുസ്‌ലിമായതോടെ ഇസ്‌ലാമിന്റെ ശക്തി ഫാറുഖായി മാറി. അത് പോലെ ഫിറോസ് സുന്നത്ത് ജമാഅത്ത് സമര്‍ത്ഥമായി വിവരിക്കുന്ന കേട്ടുനിന്ന ജമാലിനും റഹ്മക്കും വരെ അത്ഭുതം.
എല്ലാവരും ആനന്ദം പങ്കുവെച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഷെബിമോന്‍ ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തിയത്.. അവനെ കണ്ടതും. ഉമ്മ വാരിയെടുത്ത് ഉമ്മവെച്ചു. 
 'ന്റെ മോനെ, ഞങ്ങളെ നീ നന്നാക്ക്യല്ലോടാ.. നീ ബല്യ ആളാവും നിക്കൊറപ്പാ..'
  ഉമ്മയുടെ ദുആക്ക് റഹ്മ മനസുവെച്ച് ആമീന്‍ പറഞ്ഞു. ഷെബിമോന് അഭിനന്ദന പ്രവാഹമാണ്. എല്ലാവരും ഷെബിമോന്റെ മൗലീദിലാണിപ്പോള്‍. അതിന് വിരാമമിട്ട് ഷെബിന്‍ പറഞ്ഞു.
      'ഇത്തയാണ് നിക്ക് ഇതൊക്കെ പഠിപ്പിച്ചേ.. ഇത്താനേണ് പുകഴ്ത്തണ്ടേത്.'
     'ശരിയാ....'  
ഫിറോസും ജമാലും ഒന്നിച്ചു ശരിവെച്ചു. അവര്‍ റഹ്മയുടെ മൗലിദിലേക്ക് വഴി മാറിയപ്പോള്‍ സമര്‍ത്ഥമായിടപ്പെട്ടു റഹ്മ പറഞ്ഞു.
    'രാവിലെത്തെ ചായ എന്തായാലും കഴിച്ചില്ല. നമുക്ക് ചോറ് കഴിക്വല്ലേ.'
   മേശയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ നിരത്തിത്തുടങ്ങി റഹ്മ. ഇന്നിവിടെ മാറ്റത്തിന്റെ പച്ചക്കൊടി പറക്കുമെന്ന് മണത്തറിഞ്ഞ റഹ്മ ഉള്ളതു വെച്ച് നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഏവരുടെയും ചര്‍ച്ച ഷെബി മോനിലാണ്.
     'അവനെ നമുക്കൊരു വലിയ പണ്ഡിതനാക്കണം..'
ഏവര്‍ക്കും ഒരേ സ്വരം. ഷെബി മോന്‍ കൊതിച്ചതും അതു തന്നെയാണ്. അവനും ആനന്ദഭരിതനായി. സന്തോഷം തളം കെട്ടിനിന്ന അന്തരീക്ഷത്തിലേക്ക് ഇടിമുഴക്കം പോലെ ബെല്‍ മുഴങ്ങി. ഷെബി മോന്‍ എണീറ്റ് പൂമുഖത്തേക്കോടി.
     'ഉമ്മാ ഒരു മോല്യാര് കുട്ടി..'
എല്ലാവരും ഒന്നിച്ചാണ് ചെന്നു നേക്കിയത്. ഒരു പുസ്തക കച്ചവടത്തിന്ന് വന്നതാണ് വിദ്യാര്‍ത്ഥി. 'റബീഅ് സ്‌പെഷ്യല്‍.ഒന്നു വാങ്ങന്‍ ഫിറോസിന് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ല. വിദ്യാര്‍ത്ഥിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും താന്‍ കഴിച്ചെന്നു പറഞ്ഞ് തിരിച്ചു പോയി.'
     'ആരിറക്കിയതാ പുസ്തകം .'.?
 ജമാലിന്റെ ചോദ്യത്തിന്ന് 'നോക്കട്ടേ.' എന്നു മറുപടി പറഞ്ഞ് തിരയുകയാണ് ഫിറോസ്.
       'അതെ...കിട്ടി...ഖാസി കുഞ്ഞി ഹസ്സന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമി.'
    'കാപ്പാടോ..'
അടുക്കളയില്‍ നിന്ന് റഹ്മയാണ് അതു ചോദിച്ചത്.
    'അതെ. കാപ്പാടു തന്നെ.നിനക്കറ്യോ..?'
  'കേട്ടിട്ടുണ്ട്...നമുക്ക് ഷെബിമേനെ അങ്ങോട്ടയച്ചാലോ.?'
    'അതെ....' സര്‍വ്വസമ്മതം.
       'പക്ഷേഎങ്ങിനെയവിടെ ചേര്‍ക്കും...അതിനെന്തൊക്കെവേണം.?'
     'അതുപ്രശ്‌നമാക്കണ്ട..'നമുക്ക ഉസ്താദിനെയേല്‍പിക്കാം.ഓറ് എല്ലാം ശരിയാക്കിക്കൊള്ളും.'
 ജമാല്‍ സ്റ്റൂള്‍ പിന്നോട്ട്‌നീക്കിയയെണീറ്റു.
    'അല്‍ഹംദുലില്ലാഹ്... വയറും മനസ്സും റാഹത്തായി... എന്തൊരു നല്ല ഭക്ഷണം!'
    സ്‌കൂളിലേക്ക് തിരികെ പോവുമ്പോള്‍ ഷെബീന്‍ തുള്ളിച്ചാടുകയാണ്. താന്‍ ഇനി പഠിക്കാന്‍ പോവുകയാണ്, ശംസുല്‍ ഉലമയെപ്പോലെ കണ്ണിയത്തുസ്താദിനെ പോലെ വലിയ പണ്ഡിതനാകാന്‍.!! അവന്റെ ചിന്തകള്‍ നൂലറ്റ പട്ടം കണക്കെ നാലു പാടും പറക്കാന്‍ തുടങ്ങി. സുകൃതം വിരിയുന്ന നല്ല നാളെയെത്തേടി.

8-കാപ്പാട്ടേക്ക്...
      നീണ്ട ആറുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആദിനം വന്നണഞ്ഞു. സെലക്ഷനില്‍ ഒന്നാം സ്ഥാനം തന്നെ നേടിയ ഷെബിന്‍ ഇന്ന് യാത്രതിരിക്കുകയാണ്. യാത്രയയപ്പിന് ഉസ്താദിന്റ വരവ്
കാത്തിരിക്കയാണെല്ലാവരും. ഷെബിന്‍മോന്‍ നേരത്തേ ഒരുങ്ങിയിട്ടുണ്ട്.
അങ്ങ് ദൂരെ നിന്ന് ഉസ്താദിനെ ആദ്യം കണ്ടത് ഷബിന്‍ തന്നെയാണ്.
             'ഉമ്മാ ഉസ്താദ്...'
അവന്റെ വാക്കുകളില്‍ ആവേശത്തിന്റെ തിരയിളക്കം. വീട്ടിലെത്തിയ ഉസ്താദ് ദുആക്ക് ശേഷം ചെറിയൊരുപദേശം നടത്തി.
        "റഹ്മ നിങ്ങളുടെ ബറകത്താണ്. നിങ്ങളെല്ലാം സന്‍മാര്‍ഗത്തിലേക്ക് തിരികെയെത്താന്‍ അവളാണ് കാരണക്കാരി. പ്രവാചകാധ്യാപനം ഞാനോര്‍ത്ത് പോവുകയാണ് 'മതനിഷ്ഠയുള്ള ഇണയെക്കൊണ്ട് നീ വിജയം വരിക്കുക.ഇതന്വര്‍ത്തമാക്കുകയാണ് നിങ്ങളുടെ റഹ്മ... '"
കര്‍ട്ടണിനപ്പുറത്ത്‌നിന്ന് ഇത് കേട്ടുകൊണ്ടിരുന്ന റഹ്മ നാഥനെ സ്തുതിക്കുകയാണപ്പോഴും. 'അല്‍ഹംദുലില്ലാഹി അലാകുല്ലിഹാല്‍.'
    ഭക്ഷണം കഴിച്ച് ഷെബിന്‍ യാത്രക്കൊരുങ്ങുകയാണ്. ഇത്തയോടവന്‍ പ്രത്യേകം യാത്രചോദിച്ചു. ഉമ്മയോടും ഉപ്പയോടും യാത്രപറഞ്ഞ് ഉസ്താദിന്റെ കൈപിടിച്ച് അവന്‍ പടിയിറങ്ങി. അവന്റെ മനസ്സ് ഒരുപടി മുന്നിലാണ്. വഴിത്താരയിലെ വൈധരണികള്‍ വകഞ്ഞ് മാറ്റാന്‍.
   ചുകപ്പുകാര്‍ കണ്ണില്‍ നിന്നും മറയുംവരെ റഹ്മ നോക്കിനിന്നു. ആനന്തം കണ്ണീര്‍തുള്ളികളായ് ഒലിച്ചിറങ്ങി. മണ്ണില്‍ ഉറ്റിവീണ അവയില്‍ പൊടിപടലങ്ങള്‍ ആനന്ത നൃത്വം ചവിട്ടി. ആദര്‍ശത്തിന്‍റെ മധു നുണഞ്ഞിട്ടാവണം ആവഴി ഓടിനടന്ന ഒരുകുഞ്ഞുറുമ്പ് ഒരിറ്റ് നൊട്ടിനുണച്ചു. പിന്നെ അതിശീഘ്രം പിന്തിരിഞ്ഞോടി. തന്‍റെ കൂട്ടുകാരെ വിളിക്കാനാവണം അതിത്ര തിരക്കിട്ട് പോയത്.
                                                                    -ശുഭം

( നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്., ഇത് വിജയകരമെന്കില്‍ ഇനിയും ഇത്തരം പല രചനകളും നടത്താനും. പ്രതീക്ഷയോടെ...)
                                                                                                                  --യമനൊളി

9 Response to ""നിലാവെളിച്ചം" (നോവല്‍ )"

noufal asadi said...

sathyathil vayich kazinjappozekkum ente randu kannukalil ninnum anandathinte ashru kanangal thazekk veenu.....vallatha santhoshamayi idile avadarana shaili kandappol namma eniyum kathirikkunnu idu polulla rajanakalkk vendi
jazakumullahu khira

യമനൊളി said...

shukran....
alhamdulillaah...
nanmayude naambukalkku allahu karuthu nalkatte....

Unknown said...

നിങ്ങളുടെ കഴിവില്‍ ഒരു കൂട്ടുകാരന്‍ എന്നാ നിലക്ക് എനിക്ക് അഭിമാനം തോന്നുന്നു. ഇനിയും ഇതുപോലോത രാജനകള്‍ വെളിച്ചം കാണേണ്ടതുണ്ട്. അങ്ങയില്‍ നിന്ന് ഇനിയും ഈ സമൂഹത്തിനു ഉപകാരപ്പെടുന്ന രാജനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അല്ലാഹു ഇനിയും ഇണയും നിങ്ങളെ വളര്തട്ടെ... എന്റെ കണ്ണുകള്‍ നിന്രഞ്ഞുപോയി വല്ലാത്ത്‌ സന്തോഷം. എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ മറക്കില്ല നിങ്ങളും പ്രാര്‍ഥിക്കണം.

യമനൊളി said...

aameen...
jaakallaah.. yaa swalaah...
ningalaanenne web logathekku vazhi kaanichathu. orikkalum marakkilla.
allahu nammude karmmangale qaboolaakkatte.. aameen

yamani mrd thwaha said...

alhamdulilla neji e kiyiv verude akerud eydu iniyum ariyette maloker

muhammed savad said...

ആദ്യം തന്നെ അല്ലാഹുവിനെ സ്തുതിക്കുന്നു ,അല്ഹമ്ദുലില്ലാഹ് ,,,,
സത്യത്തില്‍ ഞാന്‍ ഇത് വായിക്കുകയല്ല ചെയ്തത് .ഓരോ ബാഗന്കളും കാണുകയായിരുന്നു ,അത്രക്കും വ്യക്തമായ അവതരണമായിരുന്നു ഈ നോവല് ,,ഇതിനിടക്ക്‌ നമുക്ക് ഒരുപാട് ഉപദേശങ്ങളും ,പാടങ്ങലുമുന്ദ് ,,,അല്ലാഹു നജീബ് ഉസ്താദിന്റെ ഈ പ്രവര്‍ത്തനത്തിന് ഖൈര്‍ പ്രധാനം ചെയ്യട്ടെ ,,ഇനിയും കൂടുതല്‍ എഴുതാനും,ഒരുപാടു ആളുകളെ ഇത് വായിപ്പിക്കാനും നാമെല്ലാവരും സഹായിക്കുകയും ,പ്രോല്‍സാഹിപ്പിക്കുകയും ,പ്രവര്‍ത്തിക്കുകയും വേണം,,,,,അറിയാതെ ഞാനും കരഞ്ഞു പോയി ഇത് വായിച്ചപ്പോള്‍ ,,,,,,,,,,,,,,,,,,,,,,,,,,,എന്റെ ട്‌ായില്‍ നിങ്ങളെ ഞാന്‍ ഉള്‍പ്പെടുത്തും(ഇന്ഷാ അല്ലാഹ് )എന്നെയും നിങ്ങളുടെ ട്‌ാകളില്‍ ഉള്പ്പടുതനമെന്ന വസിയ്യത്തോടെ ,,,,,,,,,,,,,,,,,,,,,,ഇനിയും പ്രതീക്ഷിക്കുന്നു ,,,,,,,,,,,,,,,,,,,,,,,,,,അസ്സലാമു അലൈകും ,

യമനൊളി said...

aameen. insha allah.. njanum duaa kalil ulpedutthaam savaad.
namukkellaam allahu kooduthal qiraath cheyyaan thoufeeq nalkatte..
namme allahu sweekarikkatte. ameen

ഫതഹുല്ല. said...

വളരെ ഉഷാറായിട്ടുണ്ട്. നജീബിന്റെ രചന എന്ന നിലക്കാണ് വായന തുടങ്ങിയത്. വായിച്ചപ്പോള് എന്താണെന്നറിയില്ല കരച്ചില് വന്നു. ഇതു കുടുംബത്തിലോ കുരുന്നുകളിലോ പ്രസിദ്ധീകരിക്കണം. കൂടുതല് ആളുകള് വായിക്കട്ടെ.
ഇനിയും കൂടുതല് പ്രതീക്ഷ്ക്കുന്നു.

യമനൊളി said...

insha allah.. santhoshamayi fathoo... vayichathinum abhiprayamittathinum akithavamaya nanni...
kudumbathilekkokke kodukkanmaathram ithundennu thonnunnillaa. first noel alle...
ennalum onnu koode editt cheythu ayachunokkaam insha aalllaah...

Post a Comment

മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,

Search This Blog