വിന്‍ഡോസും ഉബുണ്ടുവുമൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡി.വി.ഡി തേടി ഓടേണ്ട ആവശ്യമൊന്നും ഇപ്പോഴില്ലല്ലോ പെന്‍ഡ്രൈവ് ഇതിനായി ഉപയോഗിക്കാം. ഇതിന് പല വഴികളുമുണ്ട്. ഗുഗിളില്‍ പരതിയാല്‍ നിരവധി സോഫ്റ്റ് വെയറുകള്‍ കാണാം. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രണ്ട് സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുന്നു.
ഡൗണ്‍ലോഡ് ലിങ്കും ചേര്‍ക്കാം. ഇത് ഏതോ ഒരു സൈറ്റില്‍ നിന്ന് ലഭിച്ചത് തന്നെ യാണ്.
ഡൗണ്‍ലോഡ് ലിങ്കും ചേര്‍ക്കാം. ഇത് ഏതോ ഒരു സൈറ്റില്‍ നിന്ന് ലഭിച്ചത് തന്നെ യാണ്.
1.ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഐ.ഓ.എസ് ഫയല്‍ വേണം. അതില്ലെങ്കില്‍ സി.ഡിയിലോ കമ്പ്യൂട്ടറിലോ ഉള്ള സോഫ്റ്റ്വെയര്‍ ഫോള്‍ഡര്‍ SetupImgBurn_2.5.8.0_installer എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐ.ഒ.എസ് ഫയലാക്കി മാറ്റുക. ഇവിടെ ക്ലിക് ചെയ്ത് ഈ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.
2.പെന്‍ഡ്രൈവിനെ ബുട്ടിംഗിന് പാകപ്പെടുത്തലാണ് അടുത്ത പണി. അതിനായി Universal-USB-Installer-1.9.7.0 എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ഇവിടെ ക്ലിക് ചെയ്ത് ഇതും ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓ.എസിന്‍റെ ടൈപ് സെലക്റ്റ് ചെയ്ത് സേവ് ചെയ്ത് വെച്ച ഐ.ഓ.എസ് ഫയല്‍ സെക്ട് ചെയ്ത് താഴെ ക്രിയേറ്റ് അടിച്ചാല്‍ ബൂട്ടബിള്‍ ഡിസ്ക് നിര്‍മ്മിക്കാം. നമ്മുടെ ഫയലിന്‍റെ വലുപ്പത്തിനനുസരിച്ചായിരിക്കും ഇത് തീരാനെടുക്കുന്ന സമയം.
പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ യൂ.എസ്.ബി യില്‍ നിന്ന് ബൂട്ട് ചെയ്യാനുദ്ദേശിക്കുന്ന സിസ്റ്റത്തില്‍ പെന്‍ഡ്രൈവ് കുത്തിയ ശേശം സിസ്റ്റം ഓണ്‍ചെയ്യുക. ഉടനെ കീ ബോര്‍ഡില്‍ F7 (അല്ലെങ്കില്‍ ഡയറക്ട് ബൂട്ട് മെനുവിലേക്ക് പോകാനുള്ള കീ സിസ്റ്റം ഓണാകാന്‍ തുടങ്ങുമ്പോള്‍ ഇതോഴുതിക്കാണിക്കും) അടിക്കുക തുടര്‍ന്ന് പെന്‍ഡ്രൈവ് സെലക്ട് ചെയ്ത് ബൂട്ടിംഗ് തുടങ്ങാം.
No Response to ""
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,