ഒരു
കൂട്ടുകാരന്റെ കല്യാണ സദസ്സില്‍ കൂട്ടുകാരോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു.
നാട്ടിലെ പത്രപ്രവര്‍ത്തകനും മാധ്യമം റിപ്പോര്‍ട്ടറുമായ മുസ്തഫ സാഹിബ് അടുത്തേക്ക്
വന്നു, അറിയാമെങ്കിലും അത്ര അടുത്ത പരിചയമൊന്നുമില്ല.
mob: 8943718257
“നിന്റെ
ലേഖനം ഞാന്‍ വായിച്ചു, നന്നായിട്ടുണ്ട് നല്ല ശൈലി”
അദ്ദേഹത്തിന്റെ
വാക്കിലെ കൌതുകം വിട്ടുമാറാതെ ഞാന്‍ ചോദിച്ചു...
“തിരൂരിലെ ഒരു
ട്രാവല്സില് നിന്ന്. അവിടെ ആരോ കൊടുന്നിട്ടതായിരുന്നു. ഞാന്‍ ചെന്നപ്പോള്‍
നോക്കി, ‘പനങ്ങാങ്ങര’ എന്ന് കണ്ടപ്പോള്‍ ഒന്നുകൂടെ നോക്കി. നല്ല ശൈലി കേട്ടോ.. ഒരു
പുതിയ ശൈലി, ഇനിയുമെഴുതണം കേട്ടോ...”
അപ്പോഴുമെനിക്ക്
ശരിക്ക് പിടികിട്ടിയില്ല.. ഏതാണിദ്ധേഹം വായിച്ചതെന്ന്.. ഞാന്‍ ചോദിച്ചു.
“ഒരു കഥയല്ലേ... ഫിഖ്ഹ്
കഥ..?”
“എസ്.. അത് തന്നെ
, നിങ്ങളുടെ കോളജിന്റെ സോവനീരിന്റെ അവസാനത്തിലുള്ള...”
യമാനിയ്യ അല്ലേ..”
“ഓക്കേ..” ഞാന്‍
മെല്ലെ ചിരിച്ചു.
തമാശയോടെ അദ്ദേഹം
പറഞ്ഞു: “ഞാന്‍ നിന്നെ ഒരു ഗൌരവക്കാരനായാണ് കണ്ടിരുന്നത്. ആളൊരു തമാശക്കാരനാണെന്നു
ഇത് വായിച്ചപ്പോള്‍ മനസ്സിലായി.”
“ഇതെഴുതിയിട്ടു ഒരു
പ്രശംസ ആദ്യമായിട്ടാണ്. സന്ദോഷം..”ഞാന്‍ നന്നിവാക്കരുളി.
“ഇനിയുമെഴുത്, ഈ
ശൈലി തുടര്‍ന്നോളൂ..” എന്ന പറഞ്ഞു അദ്ദേഹം പിരിയുമ്പോള്‍ സത്യത്തില്‍ ആ വാക്കുകള്‍
മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇന്ഷാ അല്ലാഹ് അല്ലാഹു തുണക്കട്ടെ...
ശേഷം ഞാന്‍
തീരുമാനിച്ചു. ആ പ്രശംസ നല്കാന് മനസ്സുകാണിച്ച മുസ്തഫ സഹിബിനായ് ഈ കഥ (കഥാ
കഥനം) ബ്ലോഗര്‍ ലോഗത്തേക്ക് സമര്‍പ്പിക്കാമെന്ന്... ടൈപ്പിംഗ് തുടങ്ങുന്നു. ഇന്ഷാ
അല്ലാഹ്.. ഉടന്‍ പോസ്റ്റ് ചെയ്യും.
ഒരു നാള് ഈ
കുറിപ്പും മുസ്തഫ സാഹിബ് വായിക്കാനിടവരട്ടെ.. എന്നാശിച്ചുകൊണ്ട്.
അല്ഹമ്ദുലില്ലഹ്.. ടൈപ്പിംഗ് പൂര്‍ത്തിയാകുന്നു, വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഥയുടെ ഫസ്റ്റ് പേജ് ഇതാ..
അല്ഹമ്ദുലില്ലഹ്.. ടൈപ്പിംഗ് പൂര്‍ത്തിയാകുന്നു, വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഥയുടെ ഫസ്റ്റ് പേജ് ഇതാ..
1 Response to "ഒരു നന്ദിക്കുറിപ്പ്"
valare nannayirikkunnu
Post a Comment
മാന്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,,,